രേഖാ മോഷണം: കെ.എസ്.ടി.എ പ്രത്യക്ഷ സമരത്തിലേക്ക്
തളിപ്പറമ്പ്: നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖാ മോഷണ വിവാദത്തില്‍ കെ.എസ്.ടി.എ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി 29ന് രാവിലെ 10ന് എ.ഇ.ഒ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
വിദ്യാഭ്യാസ ഓഫിസിലെ രേഖകള്‍ പൊതുമുതലാണെന്നിരിക്കെ അത് നഷ്ടപ്പെട്ടത് യഥാസമയം പൊലിസിനെ അറിയിക്കാതിരുന്നത് കുറ്റകരമായ അനാസ്ഥയാണ്. വൈകിയാണെങ്കിലും പൊലിസ് അന്വേഷണം നടത്തിയിട്ടും ഇതുവരെയും കുറ്റവാളികളെ കണ്ടെത്തിയതായി സ്ഥിരീകരണവുമില്ല. ഗുരുതരമായ വീഴ്ചയാണ് തളിപ്പറമ്പ് നോര്‍ത്ത് എ.ഇ.ഒ ഓഫിസില്‍ നടന്നത്.
സര്‍ക്കാരിനും പൊതു വിദ്യാഭ്യാസ വകുപ്പിനും അപമാനകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്തി സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ.എസ്.ടി.എ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഇ.കെ വിനോദന്‍, കെ.വി ദീപേഷ്, എസ്.പി രമേശന്‍, സി.ആര്‍ രമേശന്‍, ഇ.കെ രമേശന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."