മലപ്പുറം നഗരസഭ: വാര്‍ഡുകളില്‍ ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തില്ലെന്ന് പരാതി
മലപ്പുറം: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ സര്‍ക്കാര്‍ വക ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തില്ലെന്ന് പരാതി. നഗരസഭയില്‍ ഏഴു ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ദുരിതാശ്വാസ ക്യാംപില്‍ വരാതെ ബന്ധുവീടുകളിലും വാടക വീടുകളിലും അഭയം തേടിയ നിരവധി കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് റവന്യു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വെള്ളമിറങ്ങി വീട്ടിലെത്തിയ ഇത്തരം കുടുംബങ്ങള്‍ക്ക് ഒന്നും നല്‍കിയില്ലെന്നാണ് പരാതി.
ക്യാംപിലുണ്ടായിരുന്ന പകുതിയോളം കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ദുരിതാശ്വാസ കിറ്റ് ലഭിച്ചില്ല. നഗരസഭയില്‍ 1800 ഓളം വീടുകളില്‍ വെള്ളം കയറിയിരുന്നു. 399 വീടുകളില്‍ വെള്ളം കയറിയ ഇരുപതാം വാര്‍ഡ് ചെമ്മങ്കടവില്‍ 83 കിറ്റുകള്‍ മാത്രമാണ് കിട്ടിയത്. 15 താമരക്കുഴി വാര്‍ഡില്‍ 53ല്‍ ഒരു കുടുംബത്തിനും കണി കാണാന്‍ പോലും സര്‍ക്കാര്‍ കിറ്റ് വിതരണം ചെയ്തില്ല. മൈലപ്പുറം, വലിയവരമ്പ്, ചീനിത്തോട്, നെച്ചിക്കുറ്റി, കാവുങ്ങല്‍, കാളമ്പാടി, ചെറാട്ടുകുഴി, വലിയങ്ങാടി, കിഴക്കേതല, മുണ്ടുപറമ്പ, കാട്ടുങ്ങല്‍, കൈനോട്, ഹാജിയാര്‍പ്പള്ളി, കോല്‍മണ്ണ, പട്ടര്‍കടവ്, വാറങ്കോട് എന്നിവിടങ്ങളിലും ഭാഗികമായാണ് കിറ്റ് വിതരണം. പാണക്കാട് വില്ലേജില്‍ കിറ്റ് വിതരണം ചെയ്യാന്‍ സി.പി.എം പ്രാദേശിക നേതാക്കളെ ഏല്‍പിച്ചത് വിവാദമായിരുന്നു. മലപ്പുറം വില്ലേജിലെ വിവിധ വാര്‍ഡുകളിലും കിറ്റ് വിതരണത്തില്‍ സി.പി.എം രാഷ്ട്രീയം കളിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
മലപ്പുറം നഗരസഭയും, മലപ്പുറം സര്‍വിസ് സഹകരണ ബാങ്കും വിവിധ സംഘടനകളും വിതരണം ചെയ്ത കിറ്റുകള്‍ മാത്രമാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചത്.
വീടുകളില്‍ വെള്ളം കയറിയ എല്ലാ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്യാത്ത നടപടിയില്‍ മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. കിറ്റ് നല്‍കാത്ത കുടുംബങ്ങള്‍ക്ക് ഇതിന് പകരമായി അടിയന്തര ധനസഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.പി കുഞ്ഞാന്‍ അധ്യക്ഷനായി. മന്നയില്‍ അബൂബക്കര്‍, മുസ്തഫ മണ്ണിശ്ശേരി, ഹാരിസ് ആമിയന്‍, ബഷീര്‍ മച്ചിങ്ങല്‍, പി.കെ ബാവ, പി.കെ ഹക്കീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."