ഖുന്ദുസില്‍ താലിബാന്‍ ആക്രമണം; ജില്ല പിടിച്ചു
കാബൂള്‍: അഫ്ഗാനിലെ ഖുന്ദുസ് പ്രവിശ്യയില്‍ താലിബാന്‍ ആക്രമണം. ദിവസങ്ങളായി ഇവിടെ ആക്രമണം തുടരുന്ന താലിബാന്‍, പ്രവിശ്യയിലെ ഒരു ജില്ലയുടെ ഭരണം പിടിച്ചടക്കിയതായാണ് റിപ്പോര്‍ട്ട്.
നാലു ദിവസമായി തുടരുന്ന ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് തജിക്കിസ്ഥാനടുത്തുള്ള ഖലാഇസല്‍ ജില്ല താലിബാന്‍ പിടിച്ചത്. ഇവിടം തിരിച്ചുപിടിക്കാന്‍ സൈന്യം കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഖുന്ദുസ് പ്രവിശ്യ പിടിച്ചടക്കിയതായി നേരത്തേ താലിബാന്‍ അവകാശപ്പെട്ടിരുന്നു.
ജില്ലാ ആസ്ഥാനം താലിബാന്‍ നിയന്ത്രണത്തിലായതായി പൊലിസും സ്ഥിരീകരിക്കുന്നുണ്ട്.
ജില്ലയുടെ നിയന്ത്രണം ഏറ്റെടുത്തതായും ഏറ്റുമുട്ടലില്‍ 20 സുരക്ഷാസൈനികരെ വധിച്ചതായും താലിബാന്‍ അവകാശപ്പെട്ടു. എന്നാല്‍, ഇവിടെ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. സൈനികരുടെ തിരിച്ചടിയില്‍ താലിബാന്‍ തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.
മാന്‍ബിജ് വിടാന്‍ ഐ.എസിന് അന്ത്യശാസനം
മാന്‍ബിജ് (സിറിയ): മാന്‍ബിജ് വിട്ടുപോകണമെന്നു ഐ.എസിനോട് അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ റിബല്‍ സൈന്യം. ഐ.എസ് നിയന്ത്രണത്തിലുള്ള മാന്‍ബിജില്‍നിന്നു 48 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്നാണ് അന്ത്യശാസനം.
സൈന്യവും ഐ.എസും തമ്മില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തിന്റെ അന്ത്യശാസനമെന്നതു ശ്രദ്ധേയമാണ്.
പുതിയ ഏറ്റുമുട്ടലില്‍ മാന്‍ബിദിലും അലെപ്പോയിലുമായി ഇതുവരെ 56 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."