ചൈനയില്‍ കനത്ത മഴ തുടരുന്നു; മരിച്ചത് 75ലേറെ ആളുകള്‍
ബെയ്ജിങ്: ചൈനയില്‍ തുടരുന്ന കനത്ത മഴയില്‍ എഴുപത്തിയഞ്ചു പേരെ കാണാതായി. ഇവര്‍ ദുരന്തത്തില്‍ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് ചൈനയിലുണ്ടായത്.
തലസ്ഥാനമായ ബെയ്ജിങ്ങിലടക്കം ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പലര്‍ക്കും വീട് നഷ്ടപ്പെട്ടു. ട്രെയിന്‍, റോഡ്, വ്യോമ ഗതാഗതങ്ങളും താറുമാറായി. ഈ വര്‍ഷമാദ്യം രാുജ്യത്തു പെയ്ത കനത്ത മഴയില്‍ 576 പേരെ കാണാതായിരുന്നു.
മഴ ശക്തിയാര്‍ജിച്ച വിവിധയിടങ്ങളില്‍ സുരക്ഷാസൈനികരെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെകൂടി സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ഉദ്യോഗസ്ഥര്‍ ഏല്‍പ്പിക്കപ്പെട്ട ജോലികള്‍ ഉത്തരവാദിത്തത്തോടെ ചെയ്യണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ ജലാശയങ്ങളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ബെയ്ജിങ്ങിലടക്കം വിവിധ നഗരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയിലെ രണ്ടാമത്തെ വലിയ അലര്‍ട്ടാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."