HOME
DETAILS

ഇനിയും ഞങ്ങളെ തീ തീറ്റിക്കണോ?

  
backup
April 27 2019 | 07:04 AM

%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%a4%e0%b5%80-%e0%b4%a4%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95

എന്‍.സി ഷെരീഫ്


മഞ്ചേരി: 'പ്രസവ വേദന അനുഭവിച്ചവരാണ് ഞങ്ങള്‍, ഇനിയും ഞങ്ങളെ തീ തീറ്റിക്കണോ?'. ചോരപൈതലിനെയും ചേര്‍ത്തു പിടിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ തറയില്‍ കിടക്കുന്ന ഒരു അമ്മ കണ്ണീര്‍പൊഴിച്ച് ചോദിക്കുകയാണ്. ആരോഗ്യ രംഗത്തെ നേട്ടങ്ങളുടെ പട്ടിക ഉയര്‍ത്തിക്കാണിക്കുന്ന ഭരണകര്‍ത്താക്കള്‍ക്ക് മെഡിക്കല്‍ കോളജിലെ പ്രസവ വാര്‍ഡിലൊന്ന് കയറിവരാന്‍ സന്മനസുണ്ടാകണം.
അധികാരികള്‍ കണ്ണുതുറന്നു കാണേണ്ട ഒത്തിരി ദുരിതകാഴ്ചകള്‍ ഉണ്ട് ഇവിടെ. ചോരപ്പൈതങ്ങളും അമ്മമാരും തറയില്‍ പായവിരിച്ചു കിടന്നാണ് പരിചരിക്കപ്പെടുന്നത്. പ്രസവ വാര്‍ഡ് നിറഞ്ഞുകവിഞ്ഞതു കാരണം വരാന്തകളില്‍ കിടന്നു ചികിത്സതേടുകയാണിവര്‍. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി ഭീഷണികള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രസവ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചിട്ടും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പ്രതിമാസം ഇവിടെ അഞ്ഞൂറോളം പ്രസവങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. എന്നിട്ടും ചുരുങ്ങിയ കിടക്കകള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്.
വരാന്തകളില്‍ ചെറിയ കുട്ടികളുമായി കിടക്കുന്നതു വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. അണുബാധ മാത്രമല്ല, വരാന്തയിലെ തിക്കും തിരക്കും പോലും ഈ കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാണ്. പ്രസവശസ്ത്രക്രിയ കഴിഞ്ഞവരും കിടക്കുന്നത് നടന്നുപോവുന്നവരുടെ കാല്‍ച്ചുവട്ടിലാണ്.
വരാന്തയിലൂടെ നടന്നു പോകുന്നവരുടെ ചുവടൊന്ന് പിഴച്ചാല്‍ അമ്മയും കുഞ്ഞും വേദന സഹിക്കണം. പിറന്ന അന്നു തന്നെ കുഞ്ഞുങ്ങളെയും അമ്മമാരേയും വരാന്തയിലേക്ക് മാറ്റുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ മുഖവിലക്കെടുത്തിട്ടില്ല.
അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരേപോലെ അണുബാധ ഭീഷണി നിലനില്‍ക്കുമ്പോഴും ആരോഗ്യവകുപ്പ് കണ്ടഭാവം പോലും നടിക്കുന്നില്ലെന്ന് വരാന്തയില്‍ കിടക്കുന്നവര്‍ പറയുന്നു. മുന്‍പ് ഇവിടെ കിടന്ന കുട്ടിക്ക് ഗുരുതര അണുബാധ ബാധിച്ചെങ്കിലും വലിയ പ്രതിഷേധമുയരാതെ ആശുപത്രി അധികൃതര്‍ തന്നെ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ദിവസവും ശരാശരി ഇരുപത് പ്രസവമാണ് മെഡിക്കല്‍ കോളജില്‍ നടക്കുന്നത്.
പ്രസവ വാര്‍ഡിനു തൊട്ടടുത്താണ് മാനസികാരോഗ്യ പ്രശ്‌നമുള്ളവരെ കിടത്തി ചികിത്സിക്കുന്ന വാര്‍ഡുള്ളത്. ഇവിടേയ്ക്കുള്ള വഴിയില്‍ പോലും ചോരക്കുഞ്ഞുങ്ങളുമായി കിടക്കേണ്ട ഗതികേടിലാണ് അമ്മമാര്‍. പനിയും മറ്റു പകര്‍ച്ചവ്യാധികളും ഭീഷണി സൃഷ്ടിക്കുമ്പോള്‍ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പരിചരണം കുറ്റമറ്റതാക്കണമെന്ന ആവശ്യം ഉയരുകയാണ് പതിവ്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് പ്രസവ വാര്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  29 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago