HOME
DETAILS

തന്നെ വധിക്കാന്‍ ശ്രമമെന്ന് ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ

  
backup
August 29 2018 | 06:08 AM

29-08-2018-keralam-new-allegation-against-jalandhar-bishop

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കേസ് നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പരാതി. കന്യാസ്ത്രീ മഠത്തിലെ ജോലിക്കാരനായ അസം സ്വദേശിയെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ഇതുസംബന്ധിച്ച കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മഠത്തിലെ തൊഴിലാളിയോട് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയുടെ ബന്ധുവായ ആള്‍ കന്യാസ്ത്രീയുടെ യാത്രാവിവരങ്ങള്‍ തേടുകയും കാറിന്റെ ബ്രേക്ക് കേബിള്‍ മുറിക്കാന്‍ സാധിക്കുമോ എന്ന് ആരായുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ സന്തതസഹചാരിയായ വൈദികന്‍ ലോറന്‍സ് ചുട്ടുപ്പറമ്പിലിന്റെ സഹോദരന്‍ തോമസ് ചുട്ടുപ്പറമ്പിലാണ് നിര്‍ദേശം നല്കിയതെന്നാണ് പരാതിയില്‍ പറയുന്നത്.

ഇത് തന്നെ വധിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്.

അന്യസംസ്ഥാനതൊഴിലാളിയെ ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തേടിയതെന്നാണ് പരാതിയില്‍ പറയുന്നതെങ്കിലും ഫോണ്‍ നന്പര്‍ അടക്കമുള്ള വിവരങ്ങള്‍ കൈമാറിയിട്ടില്ല. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago