തെരുവ് വിളക്കുകള്‍ കണ്ണടച്ചു; രയരോം ടൗണ്‍ ഇരുട്ടില്‍
ആലക്കോട്: രയരോം ടൗണില്‍ തെരുവ് വിളക്കുകള്‍ കണ്ണടച്ചതോടെ നാട്ടുകാര്‍ ദുരിതത്തിലായി. സന്ധ്യ കഴിയുന്നതോടെ ഇരുട്ടിലാവുന്ന ടൗണില്‍ കൂടി പ്രായമായവരും വിദ്യാര്‍ഥികളും തപ്പിതടഞ്ഞാണ് കടന്നുപോകുന്നത്. മലയോര ഹൈവേ നിര്‍മാണത്തിനായി വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിച്ചതോടെയാണ് വിളക്കുകള്‍ പ്രകാശിക്കാതായത്. ഹൈവേ നിര്‍മാണം ഈ ഭാഗത്ത് പൂര്‍ത്തിയായെങ്കിലും വിളക്കുകള്‍ പുനസ്ഥാപിക്കാന്‍ ബന്ധപെട്ടവര്‍ തയാറായിട്ടില്ല. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചം മാത്രമാണ് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത്. രാത്രി ഒന്‍പതോടെ കടകള്‍ അടച്ചുകഴിഞ്ഞാല്‍ ടൗണ്‍ പൂര്‍ണമായും ഇരുട്ടിലാവുന്ന സ്ഥിതിയാണ്. ദീര്‍ഘദൂര ബസുകളില്‍ യാത്ര ചെയ്ത് പുലര്‍ച്ചെ ടൗണില്‍ എത്തുന്നവര്‍ക്ക് ഇതുകാരണം അനുഭവിക്കുന്ന ദുരിതം ചെറുതല്ല. തെരുവ് വിളക്കുകള്‍ അടിയന്തിരമായി പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് വ്യാപാരികളും നാട്ടുകാരും അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധരും മദ്യപാനികളും ടൗണില്‍ സജീവമായാതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ ആശങ്കയിലാണ്. അടിയന്തിരമായി തെരുവ് വിളക്കുകള്‍ പുനസ്ഥാപിക്കാത്ത പക്ഷം ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."