ഒളികാമറ: എം.കെ രാഘവനില്‍ നിന്ന് തെളിവെടുത്തു
കോഴിക്കോട്:ഒളികാമറാ വിവാദത്തില്‍ കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന് എം.പിയില്‍ നിന്നും മൊഴിയെടുത്തു.
രാഘവനില്‍ നിന്നും പെഴ്സണല്‍ അസിസ്റ്റന്‍ഡ് കെ. ശ്രീകാന്തില്‍ നിന്നും കോഴിക്കോട് ജില്ലാ മുഖ്യ വരണാധികാരിയായ കലക്ടര്‍ സാംബശിവ റാവുവാണ് മൊഴിയെടുത്തത്.
കലക്ടറുടെ ചേംബറില്‍ വച്ചായിരുന്നു മൊഴിയെടുക്കല്‍. കലക്ടര്‍ അടുത്ത ദിവസം തന്നെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറും. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എം.പി അഞ്ചു കോടി ആവശ്യപ്പെടുന്ന വിഡിയോ ദൃശ്യം ഒരു സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം.നേരത്തെ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ ദൃശ്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധന വേണമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. തനിക്കെതിരേ കൃത്രിമമായി വീഡിയോയുണ്ടാക്കി പ്രചരിപ്പിച്ചുവെന്ന രാഘവന്റെ പരാതിയില്‍ പൊലിസ് അന്വേഷണം നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."