സഊദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് മലയാളിയടക്കം നാല് പേർ മരിച്ചു
റിയാദ്: സഊദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളിയടക്കം നാല് പേർ മരിച്ചു. റിയാദിലെ ദവാദ്മിയിൽ വാനും പിക്കപ്പും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊല്ലം അഴൂർ വട്ടപ്പാറ സ്വദേശി ജംഷീർ ആണ് മരിച്ച മലയാളി. രണ്ടു സഊദി പൗരന്മാരും ട്രെയ്‌ലർ ഡ്രൈവറുമാണ് മരണപ്പെട്ട മറ്റുള്ളവർ. തലസ്ഥാന നഗരിയായ റിയാദിൽ നിന്നും ദവാദ്മിയിലേക്ക് വാനിൽ പച്ചക്കറിയുമായി വരുന്നതിടെ ജംഷീറിന്റെ വാൻ അൽഖർന അരാംകോ റോഡിൽ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ അദ്‌ഭുതകരമായി രക്ഷപ്പെട്ട ജംഷീറിന്റെ സുഹൃത്ത് സുധീർ ആശുപത്രിയിൽ ചികിത്സയിലാണ്.
ദവാദ്മിയിലേക്കുള്ള യാത്രക്കിടെ ഇവരുടെ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് പിക്കപ്പ് മറിയുകയായിരുന്നു. അതിനിടെ ട്രെയിലറും വാനും കൂട്ടിയിടിക്കുകയും ചെയ്‌തതിന് പിന്നാലെ തൽക്ഷണം തീപിടിക്കുകയായിരുന്നു. ആറു മാസങ്ങൾക്ക് മുമ്പാണ് ജംഷീർ പുതിയ വിസയിൽ സഊദിയിലെത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."