ഡല്‍ഹി സര്‍വകലാശാല പ്രവേശന പരീക്ഷ: കോഴിക്കോട്ട് കേന്ദ്രം അനുവദിക്കുന്നത് പരിശോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ യാത്രയുടെ പ്രയാസം കണക്കിലെടുത്ത് ഡല്‍ഹി സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയ്ക്കുള്ള കേന്ദ്രം കോഴിക്കോട്ട് അനുവദിക്കുന്ന കാര്യം പരിശോധിക്കാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം.
കേസില്‍ ഡല്‍ഹി സര്‍വകലാശാല, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി എന്നിവയ്ക്ക് നോട്ടിസയയ്ക്കാനും കോടതി ഉത്തരവിട്ടു. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരത്താണ് നിലവില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചത്. അപേക്ഷകര്‍ കൂടുതലും മലബാര്‍ ഭാഗത്തായതിനാല്‍ കോഴിക്കോട് കേന്ദ്രം അനുവദിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. അപേക്ഷകരുടെ എണ്ണം നോക്കി പുതിയ സെന്റര്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കണമെന്ന ജസ്റ്റിസ് ജയന്ത്‌നാഥ് നിര്‍ദേശിച്ചു. ഇതോടപ്പം തന്നെ ഐ.ഐ.എം ഇന്‍ഡോര്‍ ഉള്‍പ്പെടെ മറ്റു സര്‍വകലാശാലകളുടെ പ്രവേശന പരീക്ഷ അതേസമയം നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരേ ദിവസം തിരുവനന്തപുരത്തും കോഴിക്കോട്ടും പരീക്ഷയെഴുതാന്‍ കഴിയില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് ശനിയാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ ഡല്‍ഹി സര്‍വകലാശാലയും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും നിലപാട് വിശദീകരിക്കണം. എം.എസ്.എഫ് ദേശീയ കമ്മിറ്റിയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഹരജിക്കാര്‍ക്കു വേണ്ടി അഡ്വ. ഹാരിസ് ബീരാന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."