HOME
DETAILS
MAL
പഞ്ചായത്ത് ഡയരക്ടറേറ്റ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും
backup
August 29 2018 | 17:08 PM
തിരുവനന്തപുരം: പഞ്ചായത്ത് ഡയരക്ടറേറ്റിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
പഞ്ചായത്ത് അഡിഷനല്‍ ഡയരക്ടര്‍, സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍, ലൊ ഓഫിസര്‍, പബ്ലിസിറ്റി ഓഫിസര്‍, സീനിയര്‍ സൂപ്രണ്ടുമാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍, ക്ലര്‍ക്കുമാര്‍, ഓഫിസ് അറ്റന്‍ഡന്റുമാര്‍ തുടങ്ങിയ ഡയരക്ടറേറ്റിലെ 150 ജീവനക്കാരാണ് ഒരു മാസത്തെ ശമ്പളം നല്‍കുന്നത്. വകുപ്പിലെ ജില്ലാ ഓഫിസുകളിലേയും ഗ്രാമപഞ്ചായത്ത് ഓഫിസുകളിലേയും ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് പഞ്ചായത്ത് ഡയരക്ടര്‍ എം.പി അജിത് കുമാര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."