HOME
DETAILS

പ്രളയം: കാരണവും പ്രത്യാഘാതവും കണ്ടെത്താന്‍ ശാസ്ത്ര ഏജന്‍സികളെത്തുന്നു

  
backup
August 29 2018 | 17:08 PM

prelayamkaranam

 


കോഴിക്കോട്: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ കാരണവും പ്രത്യാഘാതവും ശാസ്ത്രീയമായി പഠിക്കാന്‍ വിവിധ ഏജന്‍സികളെത്തുന്നു.
നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ കേരളത്തിലെ പ്രളയത്തെക്കുറിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തിയതിനുപിന്നാലെ യു.എസ് നാഷനല്‍ സയന്‍സ് ഫൗണ്ടേഷനും (എന്‍.എസ്.എഫും) പഠനത്തിന് സംസ്ഥാനത്തെത്തും. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോ ടെക്‌നിക്കല്‍ എക്‌സ്ട്രീം ഇവന്റ്‌സ് റെകണൈസന്‍സ് (ജി.ഇ.ഇ.ആര്‍) ന്റെ സഹായത്തോടെയാണ് പഠനം നടത്തുക.
ഇതിനായി യു.എസിലെ മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി, അര്‍കന്‍സാസ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ കേരളത്തിലെത്തും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പഠനമാണ് ഇവര്‍ നടത്തുക. മിഷിഗണ്‍ സാങ്കേതിക യൂനിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും മലയാളിയുമായ തോമസ് ഉമ്മന്‍ ആണ് സംഘത്തെ നയിക്കുക. അര്‍കന്‍സാസ് യൂനിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ റിച്ചാര്‍ഡ് കോഫ്മനും സംഘത്തിലുണ്ടാകും. കേരള സര്‍വകലാശാലയിലെ ജിയോളജി വിഭാഗം അസി. പ്രൊഫസര്‍ കെ.എസ് സജിന്‍ കുമാറും ഇവര്‍ക്കൊപ്പം പഠനത്തിനെത്തും.
പ്രളയക്കെടുതിയും ഡാമുകളുടെ പ്രത്യാഘാതവും പഠിക്കാന്‍ ദേശീയ ഏജന്‍സിയും സംസ്ഥാനത്തെത്തുന്നുണ്ട്. നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍.സി.ഇ.എസ്.എസ്) ആണ് പഠനം നടത്തുക. പത്തുപേരടങ്ങുന്ന ശാസ്ത്ര, സാങ്കേതിക വിദഗ്ധര്‍ പ്രളയത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ നേരിട്ട എട്ടു ജില്ലകളില്‍ പഠനം നടത്തും.
കനത്തമഴയില്‍ പെയ്ത വെള്ളത്തിന്റെ അളവ്, ഡാമുകള്‍ തുറന്നതുമൂലം എത്ര അധികവെള്ളം ജലാശയങ്ങളിലെത്തി, പുഴകളുടെയും മറ്റും ഉപഗ്രഹ മാപ്പിങ് തുടങ്ങിയവയാണ് ഇവരുടെ പഠനത്തില്‍ ഉള്‍പ്പെടുക. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഡാമുകള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഇവരുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തുക.
ഡാമുകളിലെ ഇപ്പോഴത്തെയും പ്രളയത്തിനു മുന്‍പുള്ളതുമായ വെള്ളത്തിന്റെ അളവും രേഖപ്പെടുത്തും. ആറ് ആഴ്ചക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് ഇവര്‍ പഠന റിപ്പോര്‍ട്ട് നല്‍കും.
പ്രളയത്തെക്കുറിച്ച് പഠിക്കാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസും (ആര്‍.ജി.ഐ.ഡി.എസ്) തീരുമാനിച്ചിട്ടുണ്ട്. ഡയരക്ടര്‍ മൈക്കിള്‍ വേദശിരോമണിയാണ് സംഘത്തെ നയിക്കുക. ഒരാഴ്ചക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും ഒരുമാസത്തിനകം അന്തിമ റിപ്പോര്‍ട്ടും നല്‍കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മും ഫ്‌ളഡ് മാപ്പിങ് തയാറാക്കും. സീനിയര്‍ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ. പി.എസ് ഹരികുമാറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തുക. ഐ.എസ്.ആര്‍.ഒക്ക് കീഴിലുള്ള ഹൈദരാബാദിലെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററില്‍ നിന്ന് പ്രളയസമയത്തെ കേരളത്തിന്റെ ഉപഗ്രഹചിത്രം സംഘം തേടിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഫ്‌ളഡ് മാപ്പിങ് തയാറാക്കുക. ഇതോടൊപ്പം കേരളാ സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ നേതൃത്വത്തിലും ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ ഫ്‌ളഡ് മാപ്പ് തയാറാക്കുന്നുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് ഇതു പ്രയോജനപ്പെടുത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നു; മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

സയ്യിദുൽ ഉലമയെ ദുബൈ എയർ പോർട്ടിൽ സ്വീകരിച്ചു

uae
  •  2 months ago
No Image

റൂവി മലയാളി അസോസിയേഷൻ (ആർ എം എ ) നവംബർ 1 ന് കേരള പിറവി ദിനത്തിൽ ഓണാഘോഷം "ആർപ്പോ ഇറോറോ 2024" ലും ആർ എം എ പ്രിവിലേജ് കാർഡ് ലോഞ്ചിങ്ങും സംഘടിപ്പിക്കുന്നു

latest
  •  2 months ago
No Image

പി.വി അന്‍വര്‍ ഡി.എം.കെയിലേക്ക്?; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

Kerala
  •  2 months ago
No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago