കാലാവസ്ഥാ മുന്നറിയിപ്പ് ബാധകമാകാതെ കോവളം വിനോദസഞ്ചാര കേന്ദ്രം
കോവളം: കാലാവസ്ഥാ മുന്നറിയിപ്പൊന്നും ബാധകമാക്കാതെ കോവളം വിനോദസഞ്ചാര കേന്ദ്രം. കനത്ത വേനലില്‍ കടലില്‍ക്കുളിക്കാനും തീരത്തിന്റെ ഭംഗിയാസ്വദിക്കാനുമായി ഇന്നലെ നൂറുകണക്കിന് പേരാണ് കോവളത്ത് ഒഴുകിയെത്തിയത്. വേനലിന്റെ കാഠിന്യത്താല്‍ ഉച്ചവരെ ആലസ്യത്തിലായിരുന്ന ബീച്ചുകള്‍ വൈകുന്നേരത്തോടെ ജനിബിഡമായി. സീസണ്‍ അവസാനിച്ചതോടെ വിദേശികള്‍ കൈവിട്ട കോവളത്തെത്തിയവരില്‍ ഏറെയും മലയാളികളും ഇതരസംസ്ഥാന സഞ്ചാരികളുമാണ്. രണ്ട് ദിവസത്തെ ശക്തമായ കടല്‍ക്ഷോഭത്തില്‍ മണല്‍പ്പരപ്പിലേക്ക് വീശിക്കയറിയ തിരമാലകള്‍ക്ക് ഇന്നലെ കലിയടങ്ങിയ നിലയിലായിരുന്നതും സഞ്ചാരികള്‍ക്ക് അനുഗ്രഹമായി. കുട്ടികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പേരാണ് നേരം ഇരുട്ടുവോളം കടല്‍ക്കുളിയില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ബീച്ച് കാണാനെത്തിയവരെ കടല്‍ക്ഷോഭം നിരാശപ്പെടുത്തിയിരുന്നു.തിരയടങ്ങിയതിനെ തുടര്‍ന്ന് തീരത്ത് പലയിടത്തുമായി ലൈഫ് ഗാര്‍ഡുമാര്‍ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോര്‍ഡുകളും ഇന്നലെ എടുത്തു മാറ്റിയിരുന്നു.എന്നാല്‍ കടല്‍ക്ഷോഭത്തിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഉല്ലാസ ബോട്ട് സര്‍വ്വിസുകള്‍ പുനരാരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."