ജോസഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിയമലംഘനം: കേരള കോണ്‍ഗ്രസ് (എം)
കോട്ടയം: രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ചിഹ്നവും അംഗീകാരവും നല്‍കാന്‍ ഭരണഘടനാപരമായ അധികാരമുള്ള ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയെ സംബന്ധിച്ച് നുണ പ്രചരിപ്പിക്കുന്ന പി.ജെ ജോസഫിന്റെ നടപടി ഗുരുതരമായ നിയമലംഘനമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗങ്ങളായ ഡോ.എന്‍ ജയരാജ് എം.എല്‍.എയും റോഷി അഗസ്റ്റിന്‍ എം.എല്‍.എയും. തോറ്റവന്റെ തൊടുന്യായങ്ങള്‍ക്കപ്പുറം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ജോസഫ് നടത്തുന്ന നീക്കങ്ങള്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങളുണ്ടാകും. രണ്ടില ചിഹ്നവും കേരളാ കോണ്‍ഗ്രസ് (എം) എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ അംഗീകാരവും ജോസ് കെ. മാണിക്കാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിധി പ്രഖ്യാപിച്ചതാണ്. ഈ വിധിയോടുകൂടി ചിഹ്നവും കൊടിയും രാഷ്ട്രീയപ്പാര്‍ട്ടി എന്ന അംഗീകാരവും ജോസഫ് വിഭാഗത്തിന് നഷ്ടമായെന്നും ജോസ് കെ. മാണിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന് അംഗീകാരം ലഭിച്ചെന്നും സാമാന്യ നിയമപരിജ്ഞാനമുള്ള ഏതൊരാള്‍ക്കും മനസിലാകുമെന്നും ജയരാജും റോഷി അഗസ്റ്റിനും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."