HOME
DETAILS
MAL
ഡല്‍ഹി കെ.എം.സി.സി ഇടപെടല്‍: ഇല്യാസിന് ജാമ്യം
backup
September 04 2020 | 03:09 AM
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യാക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ആറ് മാസമായി ഡല്‍ഹി മണ്ടോളി ജയിലിലായിരുന്ന മുസ്തഫാബാദ് സ്വദേശി ഇല്യാസിന് ജാമ്യം ലഭിച്ചു. ഡല്‍ഹി കെ.എം.സി.സിയുടെ നിയമസഹായ സമിതി ഇടപെടലിനെ തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞദിവസം ഇല്യാസിന് ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 17 നാണ് 28 വയസുകാരനായ ഇല്യാസിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്യുന്നത്. നിത്യ തൊഴില്‍ ചെയ്തു ജീവിക്കുന്ന ഇല്യാസിന്റെ മാതാപിതാക്കള്‍ക്ക് കേസ് നടത്താനായിരുന്നില്ല. തുടര്‍ന്ന് ഡല്‍ഹി കെ.എം.സി.സി നിയമ സഹായം നല്‍കുകയായിരുന്നു. രണ്ട് എഫ്.ഐ.ആറുകളാണ് ഇല്യാസിനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."