HOME
DETAILS

തൃക്കൂരിലെ അക്രമം: 13 പേര്‍ അറസ്റ്റില്‍

  
backup
April 28, 2019 | 6:05 AM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-13-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d

പുതുക്കാട്: വോട്ടെടുപ്പ് ദിവസം രാത്രിയില്‍ തൃക്കൂരില്‍ ഉണ്ടായ അക്രമണങ്ങളില്‍ 19 പേരെ പുതുക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവര്‍ത്തകനായ തൃക്കൂര്‍ കാട്ടിപറമ്പില്‍ വിനോദിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
വിനോദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേരും ഇതേ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ വീട് കയറി ആക്രമിച്ച കേസില്‍ ആറുപേരേയുമാണ് പൊലിസ് അറസ്റ്റു ചെയ്തത്.
യുവാവിനെ വെട്ടിയ കേസില്‍ തൃക്കൂര്‍ സ്വദേശികളായ പുല്ലാട്ടുപറമ്പില്‍ വിഷ്ണു, കണ്ണത്തുപറമ്പില്‍ അതുല്‍, കള്ളിയത്ത് അനീഷ്, തയ്യില്‍ സന്തോഷ്, കുഴക്കുംപാടം സുബിന്‍, കണ്ണത്തുപറമ്പില്‍ അക്ഷയ്, മുളങ്ങാട്ടുപറമ്പില്‍ ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വീട് കയറി ആക്രമിച്ച കേസില്‍ തൃക്കൂര്‍ സ്വദേശികളായ നെല്ലിശേരി രാകേഷ്, തോട്ടുച്ചിറ വിനീഷ്, മുല്ലയ്ക്കല്‍ വിനീഷ്, കോരപ്പിള്ളി മാരാത്ത് വിവേക്, ആവിയന്‍ ജിജീഷ്, ചുള്ളിപറമ്പില്‍ അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നില്‍ രഷ്ട്രീയമില്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും പുതുക്കാട് പൊലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈജിപ്ത്-അര്‍ജന്റീന മത്സര വിവാദം; ഏറ്റുപിടിച്ച് ന്യൂയോര്‍ക്ക് മേയര്‍; ഈജിപ്ത് കൊള്ളയടിക്കപ്പെട്ടെന്ന് പരാമര്‍ശം 

International
  •  3 days ago
No Image

മധ്യപ്രദേശിലെ മാ ബഗലാമുഖി ക്ഷേത്രത്തിലും വന്‍തട്ടിപ്പ്; സ്വകാര്യ അക്കൗണ്ടുകള്‍ വഴി പണവും സ്വര്‍ണവും വെള്ളിയും സ്വീകരിച്ചു

National
  •  3 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; കാണാമറയത്ത് നാലുപേര്‍ 

Kerala
  •  3 days ago
No Image

അറബിക്കടലിന് മുകളില്‍ കാണാതായ പാക് ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, ജീവനക്കാർക്കായി തിരച്ചിൽ

International
  •  3 days ago
No Image

രാമക്ഷേത്ര തട്ടിപ്പില്‍ ചമ്പത് റായിക്കെതിരേ തെളിവുണ്ടായിട്ടും അനങ്ങാതെ എസ്.ഐ.ടി, സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം

National
  •  3 days ago
No Image

രാമക്ഷേത്ര ഭരണത്തിൽ ധൂര്‍ത്തും കെടുകാര്യസ്ഥതയും, കോടികൾ അനധികൃതമായി ചെലവിട്ടെന്നും ആരോപണം

National
  •  3 days ago
No Image

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: സംഘ്പരിവാർ ‌നേതാക്കളുടെ സ്വത്ത് സമ്പാദനം തിരിച്ചടിയാവും

National
  •  3 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  3 days ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  3 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  3 days ago