പരീക്ഷണത്തിലുള്ള ഒരു കൊവിഡ് വാക്‌സിനും ഫലപ്രദമല്ല; വാക്‌സിന്‍ ഉടന്‍ ലഭ്യമാകില്ലെന്ന് ലോകാരോഗ്യസംഘടന
ജനീവ: നിലവില്‍ പരീക്ഷണത്തിലുള്ള ഒരു കൊവിഡ് വാക്‌സിനും ഫലപ്രദമല്ലെന്ന് ലോകാരോഗ്യസംഘടന. വാക്‌സിനുകള്‍ക്ക് ലോകാരോഗ്യസംഘടന നിഷ്‌കര്‍ശിക്കുന്ന മാനദണ്ഡങ്ങളില്‍ 50 ശതമാനം പോലുമില്ലെന്ന് ഡബ്ല്യൂ.എച്ച്.ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ്
മാധ്യമങ്ങളോട് പറഞ്ഞു.
2021 പകുതി വരെ കൊവിഡ് 19 ന് വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിനായി കാത്തിരിക്കണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
'മൂന്നാഘട്ട പരീക്ഷണത്തിന് കൂടുതല്‍ സമയമെടുക്കും, കാരണം വാക്‌സിന്‍ എത്രത്തോളം സുരക്ഷിതമാണെന്ന് നാം കാണേണ്ടതുണ്ട്, വിവിധ രാജ്യങ്ങള്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ആരേയും പേരെടുത്ത് അദ്ദേഹം പറഞ്ഞിട്ടില്ല.
https://twitter.com/ANI/status/1301826857931694082
നേരത്തെ അമേരിക്ക ഒക്ടോബറോടെ വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. അതേസമയം റഷ്യ കണ്ടെത്തിയ വാക്‌സിനിലും ലോകാരോഗ്യസംഘടന തൃപ്തരല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."