ചെന്നൈക്ക് വീണ്ടും തിരിച്ചടി: റെയ്‌നക്ക് പിന്നാലെ ഹര്‍ഭജനും ഐ.പി.എല്ലില്‍ നിന്നും പിന്മാറി
ചെന്നൈ: സുരേഷ് റെയ്‌നക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ സീനിയര്‍ താരമായ ഹര്‍ഭജന്‍ സിങും ഐ.പി.എല്ലില്‍ നിന്നും പിന്മാറി. വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഐപിഎല്ലില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ നിന്ന് ദുബൈയിലേക്ക് യാത്രതിരിച്ച ചെന്നൈ ടീമിനൊപ്പം ഹര്‍ഭജന്‍ യാത്ര ചെയ്തിരുന്നില്ല.
ഇത്തവണത്തെ ഐപിഎല്ലില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ പങ്കെടുക്കുന്നില്ലെന്നും ഈ വിഷമഘട്ടത്തില്‍ കുടുംബത്തോടൊപ്പം സമയം ചിലവിടാനാണ് താല്‍പര്യമെന്നും ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. ചെന്നൈ ടീം നല്‍കിയ പിന്തുണക്ക് നന്ദി പറഞ്ഞ ഹര്‍ഭജന്‍ ടീമിന് എല്ലാവിധ ആശംസകളും നേര്‍ന്നു.
ഇത്തവണ ഐപിഎല്ലിനുണ്ടാവില്ലെന്ന് ഹര്‍ഭജന്‍ അറിയിച്ചുവെന്നും അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ പ്രതികരിച്ചു.
https://twitter.com/harbhajan_singh/status/1301841378943492096
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."