കോഴിമാലിന്യം തള്ളാനെത്തിയ അഞ്ചു മിനി ലോറികള്‍ നാട്ടുകാര്‍ പിടികൂടി
പാണ്ടിക്കാട്: വള്ളുവങ്ങാട് പറമ്പന്‍പൂളയിലെ സകാര്യ വ്യക്തിയുടെ സ്ഥലത്തു കോഴിമാലി ന്യം തള്ളുന്നതിനായി എത്തിച്ച അഞ്ചു മിനി ലോറി കള്‍ നാട്ടുകാര്‍ പിടികൂടി. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് നാട്ടുകാര്‍ ലോറികള്‍ പിടികൂടിയത്. ഇവ പിന്നീട് പൊലിസിനു കൈമാറി.
പാതിരാത്രിയില്‍ നാട്ടിലാകെ ദുര്‍ഗന്ധം പരന്നതോടെ പ്രദേശവാസികളാണ് അഞ്ചു മിനി ലോറികള്‍ നെല്ലഞ്ചേരി മണ്ണ് ഭാഗത്തേക്കു പോകുന്നത് കണ്ടെത്തിയത്. ഉടന്‍ സമീപവാസികളെ മുഴുവന്‍ സംഘടിപ്പിച്ച് മാലിന്യവുമായി വന്ന വണ്ടികള്‍ തടയുകയും അതിലുള്ളവരെ പിടികൂടുകയുമായിരുന്നു. ഒരു ലോറി കയറ്റത്തില്‍ ചെരിഞ്ഞ് റോഡില്‍ കുടുങ്ങുകയും ചെയ്തിരുന്നു.
സ്വകാര്യ വ്യക്തിയുടെ വളപ്പില്‍ മാലിന്യം കുഴിച്ചുമൂടാനായിരുന്നു സംഘം പദ്ധതി തയാറാക്കിയിരുന്നത്. കാരായയില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കരണ കേന്ദ്രത്തിന്റെ ലൈസന്‍സ് മറയാക്കിയാണ് മാലിന്യം കൊണ്ടുവന്നതെന്നാണ് സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നത്. ഒരു വണ്ടിയിലുള്ള മാലിന്യം ഇവിടെ കുഴിയില്‍ തള്ളിയിട്ടുണ്ട്. മറ്റു നാലു മാലിന്യവണ്ടികള്‍ പൊലിസ് തിരിച്ചയച്ചു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
വള്ളുവങ്ങാട് ഭാഗത്ത് കാക്കാതോട്ടില്‍ അറവ് മാലിന്യം നിക്ഷേപിക്കല്‍ പതിവായിരിക്കുകയാണ്. ഇതു കാരണം ഇവിടെ പ്രവര്‍ത്തിക്കുന്ന കുടിവെള്ള വിതരണ പദ്ധതിയില്‍നിന്നുള്ള വെള്ളം പോലും ഉപയോഗശൂന്യമായ നിലയിലാണ്. മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."