കാറ്റില്‍ സൗരോര്‍ജ പാനല്‍ തകര്‍ന്നു
കോവളം: കോവളം ബീച്ചില്‍ ഇന്നലെ വൈകിട്ട് വീശിയടിച്ച കാറ്റില്‍ സോളാര്‍ വിളക്കുകള്‍ കത്തിയ്ക്കുന്നതിലേയ്ക്കു വേണ്ടി സ്ഥാപിച്ച സൗരോര്‍ജ പാനലുകളിലൊന്ന് തകര്‍ന്നു.
ലൈറ്റ് ഹൗസ് ബീച്ചിലെ ശുചിമുറിയിലെ വൈദ്യുതി ലഭ്യതക്കായി കെട്ടിടത്തിന് മകളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പാനലാണ് തകര്‍ന്നത്. കറണ്ട് ബില്ലടക്കുന്നത് സംബന്ധിച്ച് ഇലക്ട്രിക് സിറ്റി ബോര്‍ഡും നഗര സഭയും ടൂറിസം വകുപ്പും തമ്മില്‍ യോജിപ്പിലെത്താത്തതിനെ തുടര്‍ന്ന് കോവളം ബീച്ച് ഇരുട്ടിലായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തെതുടര്‍ന്ന് ബീച്ചിലെ സുരക്ഷയെ കുറിച്ചും വിളക്കുകള്‍ കത്തിക്കുന്ന കാര്യത്തില്‍ ടൂറിസം വകുപ്പിന്റെ നിഷേധാത്മക നിലപാടിനെ കുറിച്ചും ആക്ഷേപമുയര്‍ന്നതോടെയാണ് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളിലും ബീച്ചിലെ നടപ്പാതകളിലും 48 സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.
31,49,568 രൂപ ചെലവില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മുഖേനെയാണ് പദ്ധതി നടപ്പാക്കിയത്.
അഞ്ച് വര്‍ഷം അറ്റകുറ്റപ്പണിയടക്കമുള്ള വാറന്റിയാണ് സോളാര്‍ പാനലുകള്ക്കുള്ളതെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."