HOME
DETAILS
MAL
കൊച്ചി മെട്രോ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു; തൈക്കൂടം-പേട്ട സര്‍വിസ് ഏഴു മുതല്‍
backup
September 05 2020 | 03:09 AM
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖിക
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു. തൈക്കൂടത്തുനിന്ന് പേട്ടയിലേക്കുള്ള മെട്രോ സര്‍വിസ് യാഥാര്ഥ്യമാകുന്നതോടെയാണ് ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നത്. ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന് പുതിയപാത ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി അധ്യക്ഷതവഹിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വെര്‍ച്വല്‍ ചടങ്ങുകളായിരിക്കും നടക്കുക.
തൈക്കൂടത്തുനിന്ന് പേട്ടയിലേക്ക് 1.33 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പുതിയ പാത. സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചിമെട്രോയുടെ ആദ്യഘട്ടമായ ആലുവയില്‍നിന്ന് പേട്ടയിലേക്കുള്ള ആകാശയാത്രയാണ് ഇതോടെ പൂര്‍ത്തീകരിക്കുന്നത്. നഗരഹൃദയത്തിലൂടെ 25.16 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇനി മെട്രോ പായും. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന മെട്രോ സര്‍വിസും ഏഴിന് പുനഃസ്ഥാപിക്കും. മെട്രോ വീണ്ടും ഓടിത്തുടങ്ങുന്ന ദിവസംതന്നെ പുതിയപാതയിലൂടെ സര്‍വിസ് നടത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ ഏഴിന് ഉച്ചയ്ക്ക് 12.30നായിരിക്കും പുതിയപാതയിലൂടെ ആദ്യട്രെയിന്‍ സര്‍വിസ് നടത്തുക. ഒന്നാംഘട്ടത്തിന്റെ എക്സ്റ്റന്‍ഷനായി മൂന്നുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പേട്ടയില്‍നിന്നു തൃപ്പൂണിത്തുറയിലേക്കും മെട്രോ പിന്നീട് ഓടിയെത്തും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയാണ് മെട്രോയുടെ രണ്ടാംഘട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."