ജില്ലയില്‍ 674 കുടുംബങ്ങള്‍ സ്വമേധയാ എ.പി.എല്‍ വിഭാഗത്തിലേക്ക് മാറി ഇനിയും ബി.പി.എല്‍ ആനുകൂല്യം പറ്റുന്ന അനര്‍ഹരുടെ കാര്‍ഡുകള്‍ കണ്ടുകെട്ടും
തിരൂര്‍: ഉയര്‍ന്ന സാമ്പത്തിക ശേഷിയും സര്‍ക്കാര്‍ ഉദ്യോഗവും ഉണ്ടായിട്ടും ബി.പി.എല്‍ റേഷന്‍ ആനുകൂല്യം പറ്റുന്നവരുടെ കാര്‍ഡുകള്‍ കണ്ടുകെട്ടും. ഇത്തരക്കാരെ കണ്ടെത്തി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട'് ചെയ്തു തുടര്‍ നടപടിയെടുക്കും. എന്നാല്‍ ഇതിനകം ജില്ലയിലെ 674 റേഷന്‍ കാര്‍ഡ് ഉടമകള്‍ അതതു താലൂക്ക് സപ്ലൈ ഓഫിസുകളിലെത്തി ബി.പി.എല്‍ കാര്‍ഡുകള്‍ ഹാജരാക്കി എ.പി.എല്‍ വിഭാഗത്തിലേക്കു മാറി.
തിരൂരില്‍-105, പൊന്നാനി-19, ഏറനാട് -82, തിരൂരങ്ങാടി-198, കൊണ്ടോട്ടി-81, നിലമ്പൂര്‍-112, പെരിന്തല്‍മണ്ണ-77 എന്നീ നിലയിലാണു ജില്ലയില്‍ ബി.പി.എല്‍ കാര്‍ഡില്‍ നിന്ന് എ.പി.എല്‍ കാര്‍ഡിലേക്ക് സ്വമേധയാ മാറിയവര്‍. കഴിഞ്ഞ 14നകം ബി.പി.എല്‍ ആനുകൂല്യം അനര്‍ഹമായി അനുഭവിക്കുന്നവര്‍ സ്വമേധയാ എ.പി.എല്‍ വിഭാഗത്തിലേക്കു മാറാന്‍ തയാറാകണമെന്നു ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സര്‍വിസില്‍ കയറിയവരുടെ കുടുംബങ്ങളും ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരില്‍ പലരും ഇതിന് ഇതുവരെ തയാറായിട്ടില്ല. സ്വന്തമായി 1000 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍, ആദായ നികുതി അടക്കുന്നവര്‍, നാല്‍ചക്രവാഹനമുള്ളവര്‍ എന്നിവര്‍ ബി.പി.എല്‍ ആനൂകൂല്യം പറ്റാന്‍ പാടില്ലെന്നും എ.പി.എല്ലിലേക്കു മാറിയില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നുമായിരുന്നു കലക്ടറുടെ ഉത്തരവ്.
എന്നാല്‍ അനുവദിച്ച സമയം അവസാനിച്ചിട്ടും പലരും എ.പി.എല്ലിലേക്കു മാറാന്‍ മടിക്കുകയാണ്. ഇത്തരക്കാരെ കണ്ടെത്താന്‍ റേഷന്‍ കടകള്‍ മുഖേന റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും ബി.പി.എല്‍ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍ അതതു വകുപ്പു തലവന്‍മാര്‍ മുഖേനയും നടപടികളുണ്ടാകും. വളരെ വൈകി ഹാജരാകുന്നവരോടു വിശദീകരണം തേടും. തുടര്‍ന്ന് ആവശ്യമായ കേസുകളില്‍ നടപടിക്കു ശിപാര്‍ശ ചെയ്യുമെന്നു ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. സാമ്പത്തിക ശേഷിയുള്ളവരും ഉദ്യോഗസ്ഥരില്‍ ചിലരും ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശം വച്ചുപോരുന്നതിനാല്‍ അര്‍ഹരായ ആളുകള്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നുണ്ട്.
ഇതു കണക്കിലെടുത്താണ് 2012ല്‍ ഷിബുബേബി ജോണ്‍ മന്ത്രിയായിരിക്കെ അനര്‍ഹരില്‍ നിന്ന് ബി.പി.എല്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുഴുവന്‍ അനര്‍ഹരെയും കണ്ടെത്തി അവശത അനുഭവിക്കുന്ന എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."