കിണറുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യവിമുക്തമാക്കുന്നു
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ കിണറുകള്‍ വൃത്തിയാക്കുന്നു. പത്തു വീടുകള്‍ക്ക് ഒരു കിണര്‍ എന്ന ക്രമത്തില്‍ യുദ്ധകാല അടിസ്ഥാനത്തിലാണ് ശുദ്ധീകരണം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉപയോഗ്യശൂന്യമായ കിണറുകള്‍ വൃത്തിയാക്കാന്‍ മാത്രം പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മോട്ടോര്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായിട്ടാണ് സംഘം വീടുകളില്‍ എത്തുന്നത്. പ്രളയത്തെ തുടര്‍ന്ന് ശുദ്ധജലക്ഷാമം നേരിടുന്ന ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളില്‍ എത്രയും വേഗം ശുദ്ധജലം ലഭ്യമാക്കാനാണ് ജല അതോറിറ്റി ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥരുടെ സംഘം സന്ദര്‍ശിച്ച് പരമാവധി ആളുകളില്‍ ശുദ്ധജലം എത്തിക്കുന്നു. ഇതിനായി ഹെല്പ് ഡെസ്കും പ്രവര്‍ത്തനമാരംഭിച്ചു. ചെങ്ങന്നൂര്‍ താലൂക്ക് ഓഫിസിനു സമീപമാണ് ഡെസ്ക് പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."