നന്മ ജില്ലാ സമ്മേളനത്തിന് കുന്നംകുളത്ത് തുടക്കം
കുന്നംകുളം: മലയാള കലാകാരന്മാരുടെ സംഘടനയായ നന്മയുടെ തൃശൂര്‍ ജില്ലാ സമ്മേളനത്തിന് കുന്നംകുളത്ത് തുടക്കമായി. ശിവകക്തി ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ കെ.എസ് വിജയന്‍ നഗറില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി പ്രതിനിധി സമ്മേളനം, സര്‍ഗ വനിത സംഗമം, സെമിനാറുകള്‍, സമാദരണം, ചിത്ര, ശില്‍പ പ്രദര്‍ശനം, ഘോഷയാത്ര, കലാപരിപാടികള്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ ദിവസമായ ഇന്നലെ രാവിലെ 10ന് പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കമിട്ടു. തുടര്‍ന്ന് എഴുത്തുകാരനും സിനിമാതാരവുമായ വി.കെ ശ്രീരാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ പി.എം സുരേഷ് അധ്യക്ഷനായിരുന്നു. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, സംവിധായകന്‍ പ്രിയന ന്ദനന്‍, നന്മ ജില്ലാ വൈസ് പ്രസിഡന്റ് ജയസൂര്യ, രവി കേച്ചേരി, ഭാര്‍ഗ്ഗവന്‍ പള്ളിക്കര, രവി ആനായ്ക്കല്‍, രാജന്‍ ചൂണ്ടപുര, ടി.എ ശിവദാസന്‍, സി.എസ് രമാദേവി തുടങ്ങിയവര്‍ സംസാരിച്ചു. 12 ഓടെ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തി. വാസന്‍ പുത്തൂര്‍ അധ്യക്ഷനായിരുന്നു. ഉച്ചക്ക് 2 ന് നടന്ന സര്‍ഗ്ഗ വനിത സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി മുഖ്യ അതിഥിയായിരുന്നു. സ്ത്രീകളും സര്‍ഗ്ഗാത്മകതയും എന്ന വിഷയത്തില്‍ ഡോ. ലക്ഷിമി ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."