നെഹ്‌റു ട്രോഫി ജലോത്സവം: റവന്യൂ ഡിവിഷണല്‍ ഓഫിസ് ശുചീകരിച്ച് തുടങ്ങി
മണ്ണഞ്ചേരി : മാലിന്യം പേറിക്കിടന്ന റവന്യൂ ഡിവിഷണല്‍ ഓഫിസ് വൃത്തിയാക്കി തുടങ്ങി. നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ സംഘാടക സമിതി കേന്ദ്രമായതോടെയാണ് ജില്ലാ റവന്യൂ ഡിവിഷണല്‍ ഓഫിസ് ശുചീകരിച്ച് തുടങ്ങിയത്.
ആഘോഷങ്ങള്‍ വരുന്ന മുറയ്ക്കു മാത്രമേ ഓഫിസ് വളപ്പുകള്‍ വൃത്തിയാക്കുവെന്ന നിലപാടാണ് ജില്ലാ റവന്യൂഡിവിഷന്‍ ഓഫിസ് അധികൃതര്‍ക്കുള്ളത്. മാസങ്ങളായി മാലിന്യം നിറഞ്ഞ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ സംഘാടക സമിതിയുടെ കേന്ദ്രമാകുന്നത് മുന്‍കൂട്ടി കണ്ടാണ് വൃത്തിയാക്കുന്നത്. ഈ ഓഫിസും ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന കോടതിമുറ്റവും മാലിന്യം നിറഞ്ഞു കിടക്കുകയായിരുന്നു.
ഓഫിസ് സമുച്ഛയത്തിന്റെ നടുമുറ്റത്തു നില്‍ക്കുന്ന പ്ലാവില്‍ നിന്ന് വീണിരുന്ന ഇലകളും ചക്കയും ചീഞ്ഞ് പരിസരമാകെ അസഹനീയമായ ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ജലമാമാങ്കത്തിന്റെ കമാനങ്ങള്‍ ഉയര്‍ന്നതോടെയാണ് മാലിന്യത്തെ കുറിച്ചുള്ള ചിന്ത അധികൃതര്‍ക്കുണ്ടായത്.
ജില്ലയിലെ പ്രധാനപ്പെട്ട നീതി വ്യവഹാര കേന്ദ്രങ്ങളായ ഇവിടെ മാതൃകയോടെ പൊരുമാറേണ്ട സ്ഥലങ്ങള്‍ കൂടിയാണ്. സംസ്ഥാന വ്യാപകമായി മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വലിയ ക്യാമ്പയിനായി നടത്തിയിട്ടും ഇവിടേക്ക് ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. പുറമേയുള്ള മാലിന്യങ്ങള്‍ മാത്രമേ മാറ്റിയിട്ടുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."