ദുരിതാശ്വാസ സഹായങ്ങള്‍ വിതരണം ചെയ്തു
കാടാച്ചിറ: പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന വയനാട്ടുകാര്‍ക്ക് സഹായവുമായി കാടാച്ചിറയിലെ കെ.ടി.ആര് ബ്രദേഴ്സ് ക്ലബ്ബ്. സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികളും ഭക്ഷ്യവസ്തുക്കളുടെ കിറ്റും മാനന്തവാടിയിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്തു. മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ ശ്രീജ ഫ്രാന്‍സിസ് ഭക്ഷ്യ വസ്തുക്കളുടെ വിതരണം ഉദ്ഘാടനം ചെയ്തു. നിശാന്ത്, അഫ്സീര്‍ പുല്ലാഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു. ക്ലബിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന് സമാഹരിച്ച തുകയും, പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച ഭക്ഷ്യവസ്തുക്കളുമായാണ് 20 പേരടങ്ങുന്ന പ്രവര്‍ത്തകരുടെ സംഘം മാനന്തവാടിയില്‍ എത്തിയത്. വളളിയൂര്‍ക്കാവ്, പിലാക്കാവ് എന്നീ മേഖലകളിലെ ജനങ്ങള്‍ക്ക് വീടുകള്‍ കയറിയാണ് ഭക്ഷ്യവസ്തുക്കളും മറ്റുസാമഗ്രികളും വിതരണം ചെയ്തത്. ഭക്ഷ്യവസ്തുക്കളും, ശുചീകരണ സാമഗ്രികളും ഉള്‍പ്പടെ 35 ഉല്പന്നങ്ങളാണ് ഓരോ കിറ്റിലും ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."