വിദ്യാലയങ്ങള്‍ തുറന്നതോടെ പട്ടാമ്പി പാലം വഴിയുള്ള യാത്ര വിദ്യാര്‍ഥികളെ പ്രയാസത്തിലാക്കി
പട്ടാമ്പി:വിദ്യാലയങ്ങള്‍ തുറന്നതോടെ ബസ്സടക്കമുള്ള സ്‌കൂള്‍ വാഹനങ്ങളുടെയും വിദ്യാര്‍ഥികളുടെയും യാത്രയില്‍ ആശങ്ക. പ്രളയത്തെ തുടര്‍ന്ന് പാലം അടച്ചതോടെ പുഴയ്ക്ക് അക്കരെയും ഇക്കരെയും ഉള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രകളാണ് പ്രയാസത്തിലാകുന്നത്. ഇത് മൂലം പാലം വഴി സ്‌കൂള്‍ സമയങ്ങളിലും വിട്ട നേരങ്ങളിലും കാല്‍നടയാത്ര തിരക്കും വര്‍ധിച്ചു.
സ്വകാര്യ ഇംഗ്ലീഷ് മീഡിയങ്ങളില്‍ ഇരുകരകളിലും ബസില്‍ നിന്നും വിദ്യാര്‍ഥികളെ ഇറക്കി അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളെ പാലം കടത്തുന്നതിന് സഹായിക്കുന്നുണ്ട്. സ്‌കൂള്‍ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. അതെ സമയം സര്‍ക്കാര്‍ സ്‌കൂളുകളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് സമയത്തിനനുസരിച്ച് എത്താന്‍ സാധിക്കാതെ വന്നിരിക്കുന്നത്.
രക്ഷിതാക്കളുടെ സഹായത്തിലാണ് ഇന്നലെ പല വിദ്യാര്‍ഥികളും പാലം കടന്ന് സ്‌കൂളിലെത്തിയത്. സ്‌കൂള്‍ തുറന്നത്് കണക്കിലെടുത്ത് വിദ്യാര്‍ഥികളെ സഹായിക്കാന്‍ കൂടുതല്‍ പൊലിസുകാരെ നിയോഗിക്കുമെന്ന്് ട്രാഫിക് എസ്.ഐ അറിയിച്ചു. ഇക്കാര്യം സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച ചെയ്തിരുന്നു. പട്ടാമ്പി ബസ് സ്റ്റാന്‍ഡിലെത്തി വിദ്യാര്‍ഥികളെയെടുത്ത് തിരിച്ചുപോകാനാണ് സ്‌കൂള്‍ ബസ്സുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."