പുനരധിവാസ പ്രക്രിയകളില്‍ പങ്കാളിയാവുക: സമസ്ത
തൃശൂര്‍: പ്രളയ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സമസ്തയുടെ പോഷക ഘടകങ്ങള്‍ സജീവമായി ഇടപെടണമെന്ന് സമസ്ത പോഷക ഘടങ്ങളുടെ സംയുക്ത യോഗം ആഹ്വാനം ചെയ്തു.
തൃശൂര്‍ ജില്ലയില്‍ വലിയ തോതിലുള്ള നാശ നഷ്ടങ്ങളാണ് പ്രളയം ഉണ്ടാക്കിയിട്ടുള്ളത്. വിഖായയുടെ കീഴില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു. മേഖല കമ്മിറ്റികള്‍ നാശ നഷ്ടങ്ങളുടെ ഡാറ്റ തയാറാക്കും. ആവശ്യമായ സ്ഥലങ്ങളില്‍ അത് പരിശോധിച്ച് സഹായങ്ങള്‍ എത്തിക്കും.
അതിനായി ഭക്ഷ്യ വിഭവങ്ങള്‍, വസ്ത്രങ്ങള്‍ അവശ്യ വസ്തുക്കള്‍, ബെഡ്ഡുകള്‍, രോഗികള്‍ക്ക് വാട്ടര്‍ ബെഡ്ഡ്, പായകള്‍, മറ്റു ഗൃഹോപകരങ്ങള്‍ എന്നിവ തൃശൂര്‍ എം.ഐ.സിയില്‍ സ്റ്റോക്ക് ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന സഹായം ലഭ്യമാക്കാന്‍ ദുരിത ബാധിതര്‍ക്ക് രേഖകള്‍ ശരിയാക്കി നല്‍കും. പുസ്തകങ്ങള്‍ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് അവ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
ദുരിത ബാധിത പ്രദേശങ്ങളില്‍ മാനസികമായി തകര്‍ന്നു പോയവര്‍ക്ക് കൗണ്‍സിലിങ്ങുകള്‍ നല്‍കുക എന്നത് അടിയന്തിര പ്രാധാന്യത്തോടെ നിര്‍വഹിക്കാനും യോഗം തീരുമാനിച്ചു.സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ സംഘടനയുടെ മനുഷ്യ വിഭവ ശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്തും.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓണംപിള്ളി മുഹമ്മദ് ഫൈസിയെ ചുമതലപ്പെടുത്തി. തൃശൂര്‍ ജില്ലയില്‍ പ്രളയം കനത്ത ദുരന്തം വിതച്ച പാലപ്പിള്ളി മേഖലയില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തി സഹായങ്ങള്‍ വിതരണം ചെയ്തു. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി, സുന്നി മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി, എസ്.കെ.എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഇല്യാസ് ഫൈസി, ജംഇയ്യത്തുല്‍ മുദരിസീന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ഹൈത്തമി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി, വര്‍ക്കിങ് സെക്രട്ടറി ശാഹുല്‍ പഴുന്നാന, എസ്.വൈ എസ് ജില്ലാ കമ്മിറ്റി അംഗം ഉമ്മര്‍ ഹാജി മിറ്റിച്ചൂര്‍, ഷിയാസ് വാഫി, അബ്ദുറഹ്മാന്‍ ചിറമനേങ്ങാട്, അംജദ്ഖാന്‍ പാളപ്പിള്ളി, സൈഫുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി ബശീര്‍ ഫൈസി ദേശമംഗലം സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അഡ്വ. ഹാഫിസ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."