കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തൊടുപുഴ: വൈദ്യുതി ബോര്‍ഡിന്റെ മൂലമറ്റം പെറ്റാര്‍ക്ക് (പവര്‍ എന്‍ജിനീഴേയ്‌സ് ട്രെയ്‌നിങ് ആന്റ് റിസര്‍ച്ച് സെന്റര്‍) ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവായി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബി അമ്പിളിക്കെതിരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണം നടത്താന്‍ ഉത്തരവായത്.
പെറ്റാര്‍ക്കിന്റെ കെയര്‍ടേക്കിങ്, ക്ലീനിങ്, ഗാര്‍ഡനിങ്, കാന്റീന്‍, എ.സി വര്‍ക്ക്‌സ്, മെയിന്റനന്‍സ് വര്‍ക്കുകള്‍ എന്നിവയെല്ലാം ടെണ്ടര്‍ നടത്താതെ ക്വട്ടേഷന്‍ വ്യവസ്ഥയില്‍ ഇഷ്ടക്കാര്‍ക്കു കൊടുത്ത് സ്വത്ത് സമ്പാദിക്കുകയും, വൈദ്യുതി ബോര്‍ഡിനു നഷ്ടം ഉണ്ടാക്കുകയും ചെയ്യ്തു എന്ന പരാതിയിലാണ് വിജിലന്‍സ് കേസ്. അഞ്ചുലക്ഷം രൂപയ്ക്കു മുകളിലുള്ള എല്ലാ വര്‍ക്കുകളും ഇ ടെണ്ടര്‍ ചെയ്യണമെന്നുള്ള നിയമം കാറ്റില്‍ പറത്തിയാണ് വേണ്ടപ്പെട്ടവര്‍ക്ക് ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ അമ്പിളി വര്‍ക്കുകള്‍ നല്‍കിയത്. മുന്‍പരിചയം ഉള്ളവര്‍ക്കെ കരാര്‍ നല്‍കാവു എന്നുണ്ടെങ്കിലും അതും ഇവിടെ പാലിച്ചിട്ടില്ല.
പഞ്ചായത്താഫിസ്, വില്ലേജാഫിസ്, വൈദ്യുതി ബോര്‍ഡിന്റെ മറ്റാഫിസുകള്‍ എന്നിവിടങ്ങളില്‍ നോട്ടീസ് പരസ്യം ചെയ്യണമെന്ന വ്യവസ്ഥകളും പാലിച്ചിട്ടില്ല. ഇവിടേയ്ക്കാവശ്യമായി വന്ന മുപ്പത്തി മൂന്നോളം എ സി കള്‍ മാര്‍ക്കറ്റ് വിലയ്ക്കു വാങ്ങി വൈദ്യുതി ബോര്‍ഡിന് നഷ്ടം വരുത്തുകയും ചെയ്തു.
ജനറേഷന്‍ സര്‍ക്കിളിന്റെ കാന്റീനില്‍ മോശമായ ആഹാരം വിതരണം ചെയ്ത നടത്തിപ്പുകാരനെ ഒഴിവാക്കിയിരുന്നുവെങ്കിലും ഇയാള്‍ക്കു തന്നെ പെറ്റാര്‍ക്കു കാന്റീന്‍ നല്‍കിയതിലും അഴിമതി നടത്തി. ഇതിനെതിരെ മൂലമറ്റം സ്വദേശി സജി അഡ്വ.എ കെ ജയപ്രകാശ് മുഖേന നല്‍കിയ ഹര്‍ജിക്കാണ്, മൂവാറ്റുപുഴ എന്‍ക്വയറി കമ്മിഷണര്‍ ആന്റ് സ്‌പെഷ്യല്‍ ജഡ്ജി ( വിജിലന്‍സ് ) പി. മാധവന്‍, ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പിയോട് അന്വേഷണം നടത്തി ഓഗസ്റ്റ് മുപ്പതിനകം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുവാന്‍ ഉത്തരവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."