ദുരിതബാധിതര്‍ക്ക് ഭക്ഷധാന്യങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല കമ്മിറ്റി
കുറ്റ്യാടി: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായകമായി എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല കമ്മിറ്റി ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു നല്‍കി.
മേഖല കമ്മിറ്റിക്ക് കീഴിലെ 36 ശാഖകളില്‍ നിന്നായി 165ഓളം അരിച്ചാക്കും മറ്റു ഭക്ഷവസ്തുക്കളുമാണ് പ്രത്യേകം തയ്യാര്‍ ചെയ്ത വാഹനത്തില്‍ എത്തിച്ചുനല്‍കിയത്.
സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ സമസ്തയുടെ ദുരിതാശ്വാസനിധിയുടെ കലക്ഷന്‍ പോയിന്റായ രാമനാട്ടുകരയില്‍ എത്തിച്ചു കൈമാറി.
ഭക്ഷധാന്യങ്ങളുമായ പോകുന്ന വാഹനം പഴയസ്റ്റാന്റ് പരിസരത്ത് വച്ച് കുറ്റ്യാടി സി.ഐ എന്‍ സുനില്‍കുമാര്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സയ്യിദ് അലി തങ്ങള്‍ പാലേരി പ്രാര്‍ഥന നടത്തി.
എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്റ് വി.കെ റിയാസ് മാസ്റ്റര്‍ അധ്യക്ഷനായി.ഷൈജല്‍ അഹമദ്, കെ.പി ഷൗക്കത്തലി മാസ്റ്റര്‍, യൂസുഫ് മാസ്റ്റര്‍ പെരുവയല്‍, പി.കെ കുഞ്ഞമ്മത് മാസ്റ്റര്‍, വി.സി സലീത്ത്, സി.കെ പോക്കര്‍, ടി.പി റഫീഖ് കൊടക്കല്‍, ത്വല്‍ഹത്ത് ദാരിമി, അജ്മല്‍ അശ്അരി, സ്വാലിഹ് മാക്കൂല്‍, വി.വി മുനീര്‍, ഷറഫുദ്ദീന്‍ കുണ്ടുതോട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."