HOME
DETAILS
MAL
ഒഴുക്കില്‍പ്പെട്ട മൂന്നു വയസുകാരിയെ രക്ഷിച്ച ശമ്മാസിന് ആദരം
backup
August 30 2018 | 08:08 AM
പാറക്കടവ്: വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ഒഴുകിയെത്തി പുഴയില്‍ മുങ്ങിത്താഴ്ന്ന മൂന്ന് വയസുകാരിയെ സാഹകസികമായി രക്ഷപ്പെടുത്തിയ പതിനഞ്ചുകാരന്‍ ശമ്മാസിന് ആദരം.
ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 10 തരത്തില്‍ പഠിക്കുന്ന ഈ വിദ്യാര്‍ഥിയെ ക്ലാസ്‌മേറ്റ് 97 ബാച്ചാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കി ആദരിച്ചത്.
കോഴിക്കോട് കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ യു.വി ജോസിന്റെ സാനിധ്യത്തില്‍ ഭാരവാഹികള്‍ ചെക്ക് കൈമാറി.
ദാവൂദ് കോമത്ത് , ബശീര്‍ ചോരങ്ങാട്ട് , യാക്കൂബ് ചാമാളി , മഹമൂദ് പുന്നക്കല്‍ , ഖാലിദ് കൊമ്പന്‍ ,അന്‍വര്‍ കൊല്ലാടന്‍ , എന്‍.സി മഹമൂദ് , എന്‍.കെ റഷീദ് , ടി.കെ ഹാശിം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."