മാതാവ് റിമാന്‍ഡില്‍
ചേര്‍ത്തല: ഒന്നേകാല്‍ വയസുകാരിയായ ആ പിഞ്ചുപൈതലിനെ കൊല്ലുകയെന്ന ലക്ഷ്യം തന്നെയായിരുന്നു മാതാവിനുണ്ടായിരുന്നതെന്ന് പൊലിസ്. 15 മാസം മാത്രം പ്രായമുള്ള ആദിഷയുടെ കൊലപാതകത്തില്‍ അമ്മ ആതിര (24) യെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെ മകള്‍ ആദിഷ കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. കുട്ടിയോടുള്ള നിരന്തരമായ ദേഷ്യവും പെട്ടന്നുള്ള പ്രകോപനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ വായും മൂക്കും പൊത്തിപിടിച്ചാണ് കൊലനടടഞ്ഞ് മരിച്ചത്.
ഉച്ചഭക്ഷണം നല്‍കിയ ശേഷം ഉറക്കാനായി കിടത്തിയപ്പോള്‍ കുട്ടി നിര്‍ത്താതെ കരഞ്ഞെന്നും ദേഷ്യവന്നപ്പോള്‍ കരച്ചിലടക്കാന്‍ കുഞ്ഞിന്റെ വായും മൂക്കും പൊത്തിപിടിച്ചപ്പോള്‍ മരണം സംഭവിച്ചതാണെന്നാണ് ആതിര പൊലിസിനു മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍ കൊല്ലുക എന്ന ലക്ഷ്യത്തില്‍ തന്നെയായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നും. മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നുമാണ് പൊലിസ് വ്യക്തമാക്കിയത്.
ആതിര നിരന്തരം കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവം നടക്കുന്നതിനു ഒന്നര മണിക്കൂര്‍ മുന്‍പും കുട്ടിയെ ഉപദ്രവിച്ചതായും പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. ആതിരക്കെതിരേ കുട്ടികള്‍ക്ക് എതിരേയുള്ള ആക്രമണത്തിനും കൊലക്കുറ്റത്തിനുമാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് പൊലിസ് സീല്‍ ചെയ്തിരുന്ന വീട്ടിലെ കിടപ്പുമുറി തുറന്ന് ജില്ലാ സയന്റിഫിക്ക് ഓഫിസര്‍ വി.ആര്‍ മീര, വിരലടയാള വിദഗ്ധന്‍ ജി. അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചു.
ജില്ലാ ശിശുസംരക്ഷണ സമിതി അധികൃതരും വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. വൈദ്യപരിശോധനക്കു ശേഷം ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ആതിരയെ റിമാന്‍ഡു ചെയ്തു.
ആവശ്യമെങ്കില്‍ ആതിരയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പട്ടണക്കാട് എസ്.ഐ അമൃതരംഗന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."