കാലാവസ്ഥ പ്രവചനങ്ങളിലെ ന്യൂനത കേരളത്തില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളിലെ ന്യൂനത സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുപോലെ പ്രളയത്തിന് വഴിവച്ചത് അണക്കെട്ടുകള്‍ തുറന്നതാണെന്ന പ്രചരണങ്ങള്‍ തെറ്റെന്ന് മുഖ്യമന്ത്രി. കേന്ദ്രജല കമ്മീഷന്റെ നിലപാടുകള്‍ ഇത് ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്.
പ്രതീക്ഷിക്കാതെ ഉണ്ടായ ശക്തമായ മഴയാണ് പ്രളയത്തിന് കാരണം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളില്‍ ആഗസ്ത് മാസത്തില്‍ അതിതീവ്രമഴ ലഭിക്കുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നില്ല. ലഭിച്ചതാവട്ടെ അതിശക്തമഴ എന്നുമാത്രമാണ്. അതിനനുസരിച്ചാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍, ലഭിച്ചതാവട്ടെ അതിതീവ്രമഴയും.
ആഗസ്ത് ആദ്യവാരത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും 38 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. എന്നാല്‍, പിന്നീട് പകുതിയോടു കൂടി 362 ശതമാനം അധികം മഴയാണ് കേരളത്തിന് ലഭിച്ചത്. ഇടുക്കിയിലിത് 568 ശതമാനമായിരുന്നു. എന്നാല്‍, ഇത്തരത്തിലൊന്ന് സംഭവിക്കുമെന്ന ഒരു സൂചനയും ഈ കാലഘട്ടത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."