മയക്ക് മരുന്ന് കേസ് പ്രതി രാഗിണിയെ കര്‍ണാടക സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ നീക്കം നടന്നു, ബിജെപി നേതാക്കളുമായി അടുത്ത ബന്ധം
ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ കര്‍ണാടക സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ശ്രമം നടന്നതായി കണ്ടെത്തി.ഇവരെ അംബാസിഡര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സര്‍ക്കാര്‍ നീക്കമുണ്ടെയെങ്കിലും കൊവിഡ് കാരണം തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തിനായി രാഗിണി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെ കണ്ടിരുന്നു.
ഇവര്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനും ഇറങ്ങിയിരുന്നു. ബി.ജെ.പിയിലെ പല ഉന്നത നേതാക്കളുമായി അടുത്ത ബന്ധവും രാഗിണി നിലനിര്‍ത്തിയിരുന്നു.
വര്‍ഷങ്ങളായി കന്നഡ സിനിമാ രംഗത്തുള്ളവര്‍ പങ്കെടുക്കുന്ന വിരുന്നുകളില്‍ വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ രാഗിണി സമ്മതിച്ചിട്ടുണ്ട്.പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ടെന്നും മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നുമായിരുന്നു രാഗിണി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
കന്നഡ സിനിമാ മേഖലയില്‍ ഉണ്ടായിരുന്ന സ്വാധീനമുപയോഗിച്ചാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. വിദേശത്ത് നിന്ന് മയക്കുമരുന്ന് മരുന്ന് ഇറക്കുമതി ചെയ്യാനും താരങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനും വന്‍ ശൃംഗലകള്‍ പ്രവര്‍ത്തി്ച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."