പ്രളയത്തിലെ നഷ്ടം: വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത
തിരുവനന്തപുരം: പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് വന്‍ നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത. ഇക്കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ബോര്‍ഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി അതോറിറ്റിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.
പ്രളയത്തില്‍ നാല് വൈദ്യുതി ഉല്പാദന കേന്ദ്രങ്ങള്‍ക്ക് കേട് സംഭവിക്കുകയും വൈദ്യുതി വിതരണ ശൃംഖലക്ക് നാശമുണ്ടാകുകയും ചെയ്തിട്ടുണ്ട്. പ്രളയത്തില്‍ 350 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ഇതിനുപുറമേ വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടതുകൊണ്ടുണ്ടായ വരുമാന നഷ്ടം 470 കോടിയുമുണ്ട്.
നഷ്ടപ്പെട്ട തുക അതേപടി ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കാനാകില്ലെങ്കിലും നഷ്ടപ്പെട്ട ആസ്തികള്‍ക്ക് പകരം പുതിയത് വാങ്ങാനുള്ള വായ്പയുടെ പലിശ ചെലവായി കണക്കാക്കാനാകും. പുതിയ ആസ്തികളുടെ തേയ്മാനവും ചെലവായി കൂട്ടാം. അടുത്ത തവണ വൈദ്യുതി നിരക്ക് നിശ്ചയിക്കുമ്പോള്‍ ഈ ചെലവുകൂടി പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."