HOME
DETAILS

ബഹ്‌റൈന്‍ പ്രതിഭ 'പാലറ്റ് സീസണ്‍ 3' ചൊവ്വാഴ്ച മുതല്‍

  
backup
April 29 2019 | 21:04 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ad-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1-2

 

ഫലപ്രഖ്യാപനവും സമ്മാനദാനവും മെയ് 3ലെ സമാപന ചടങ്ങില്‍


മനാമ : ബഹ്‌റൈന്‍ പ്രതിഭ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള ചിത്ര രചന മത്സരം, ചിത്ര രചന ക്യാമ്പ്, സമൂഹ ചിത്ര രചന, ചിത്ര പ്രദര്‍ശനം എന്നിവ ഉള്‍പ്പെടുന്ന 'പാലറ്റ് സീസണ്‍ 3' ഏപ്രില്‍ 30 മുതല്‍ മെയ് 3 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രസിദ്ധ ചിത്രകലാകാരിയും ഈ രംഗത്ത് ഏറെ ഗവേഷണം നടത്തിയിട്ടുള്ളതുമായ കബിത മുഖോപാധ്യായ ആണ് ഈ വര്‍ഷം പരിശീലക ആയി എത്തുന്നത് . മുമ്പ് നടന്ന രണ്ടു ക്യാമ്പുകളിലും വലിയ പങ്കാളിത്തമാണ് ഉണ്ടായിരുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

അധ്യാപിക, ഗവേഷക, ചിത്രകാരി, സംഗീതഞ്ജ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കബിത നിരവധി അന്തര്‍ദേശീയ സെമിനാറുകളില്‍ ചിത്രകലയെ കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ക്ലാസുകള്‍ നയിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിെന്റ വിവിധ ഭാഗങ്ങളില്‍ അവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നിട്ടുണ്ട് . ചിത്രകലാരംഗത്തെ ഇത്രയും പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് ഒരു പുതിയ അനുഭവം ആയിരിക്കുമെന്നും കബിത മുഖാേപാധ്യായുടെ കൂടെ മറ്റു പ്രശസ്തരും ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

5 വയസു മുതല്‍ 16 വരെ ഉള്ള കുട്ടികളെ 3 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. മത്സരത്തിനുള്ള പ്രവേശനം സൗജന്യം ആണ്. ബഹ്‌റൈനിലെ നൂറോളം ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന സമൂഹ ചിത്ര രചനയും ഇതിെന്റ ഭാഗമായി ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ മേയ് മൂന്നിന് വൈകിട്ട് അഞ്ചു മുതല്‍ നടക്കും. പ്രളയം അതിജീവനം എന്നതാണ് വിഷയം. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 00973 34134776 എന്ന നന്പറില്‍ വിപിന്‍ ദേവസ്യയുമായി ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു..

മെയ് മൂന്നിന് വെള്ളിയാഴ്ച വൈകിട്ട്‌കേരളീയ സമാജത്തില്‍ നടക്കുന്ന സമാപന ചടങ്ങില്‍ ഫല പ്രഖ്യാപനവും സമ്മാനദാനവും നടക്കും. ബഹ്‌റൈന്‍ പ്രതിഭ വനിതാ വേദി , ബാലവേദി എന്നിവര്‍ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും ഇതിെന്റ ഭാഗമായി നടക്കും .
ഇതിനായി വിവിധ സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനം സജീവമായി നടന്നു വരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0097339125889

ബഹ്‌റൈന്‍ പ്രതിഭ ആസ്ഥാനത്തു നടന്ന പത്ര സമ്മേളനത്തില്‍ ഭാരവാഹികളായ പാലറ്റ്‌സംഘാടക സമിതി ചെയര്‍മാന്‍ പി.ശ്രീജിത്, പ്രതിഭ ജനറല്‍ സെക്രട്ടറി ഷെറീഫ് കോഴിക്കോട്, പ്രസിഡന്റ് കെ.എം മഹേഷ് ,സാമ്പത്തിക കാര്യ കണ്‍വീനര്‍ പി.ടി. നാരായണന്‍, ജോയന്റ് കണ്‍വീനര്‍മാരായ ജോയ് വെട്ടിയാടന്‍, ബിനുമണ്ണില്‍, ട്രഷറര്‍ സതീഷ് കെ.എം, സതീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  23 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകള്‍, സഹപാഠികളായ മൂന്നുപേര്‍ റിമാന്‍ഡില്‍

Kerala
  •  23 days ago
No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  23 days ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  23 days ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  23 days ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  23 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  23 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  23 days ago