തിക്കോടിയില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു
നന്തിബസാര്‍: തിക്കോടിയുടെ വിവിധ ഭാഗങ്ങളില്‍ മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന മാഫിയ പിടിമുറുക്കുന്നു. കല്ലകത്ത് ബീച്ച്, തിക്കോടി ടൗണ്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം, പഞ്ചായത്ത് ബസാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യര്‍ഥികളെയും യുവാക്കളെയുമാണ് പ്രധാനമായും ഈ സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. തിക്കോടി പ്രദേശത്തെ പല സ്ഥലങ്ങളില്‍ നിന്നും എക്‌സൈസ് സംഘം ലഹരി കടത്തുകാരെ പിടികൂടാറുണ്ടെങ്കിലും പലപ്പോഴും ശിക്ഷിക്കപ്പെടാറില്ല.
ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് തിക്കോടി പഞ്ചായത്ത് ലഹരി വിമുക്തമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് തിക്കോടി വികസന സമിതി വാട്‌സ് ആപ്പ് കൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റിക്ക് നിവേദനം നല്‍കി. ആര്‍. വിശ്വന്‍ രാജന്‍, ചാലയ്ക്കല്‍ വികാസ്, ലിപി, നദീര്‍ തിക്കോടി, അശോകന്‍ ശില്‍പ, കെ.വി രാജീവന്‍, വിനു കരോളി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."