കേരളത്തിലുണ്ടായത് റെക്കോര്‍ഡ് മഴ
കണ്ണൂര്‍: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെട്ടതിനെ തുടര്‍ന്നു കേരളത്തിലുണ്ടായത് റെക്കോര്‍ഡ് മഴ. കേരളത്തില്‍ ഈ സീസണിലെ ഏറ്റവും കൂടിയ രണ്ടാമത്തെ മഴയാണ് ലഭിച്ചത്. ഈ വര്‍ഷം ഓഗസ്റ്റ് ഏഴിന് 94.5 മില്ലിമീറ്റര്‍ കൂടുതല്‍ മഴ ലഭിച്ചപ്പോള്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ 81 മി.മീ ശരാശരി മഴയാണ് ലഭിച്ചത്. കഴിഞ്ഞ എട്ടു വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സെപ്റ്റംബറിലെ മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഇതിനു മുന്‍പ് 2017 സെപ്റ്റംബര്‍ 17നു 100 മി.മീ മഴയായിരുന്നു റെക്കോര്‍ഡ് മഴയായി കാലാവസ്ഥ വകുപ്പ് കണക്കാക്കിയത്.
കേരളത്തില്‍ ഇതുവരെ അഞ്ചു ശതമാനം മഴക്കുറവുണ്ടായെന്നാണു കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഞായറാഴ്ച രാവിലെ 8.30 മുതല്‍ തിങ്കളാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മഴ (മി.മീ) :
നോര്‍ത്ത് പറവൂര്‍- 198, ചേര്‍ത്തല- 178, കൊടുങ്ങല്ലൂര്‍- 171, കുമരകം- 168, ചാലക്കുടി- 165, ഹരിപ്പാട്- 165, മങ്കൊമ്പ്- 158, കക്കയം- 150, കൊച്ചി- 146, നിലമ്പൂര്‍- 135, പിറവം- 134, വൈക്കം- 126, ഇരിങ്ങാലക്കുട- 124, വൈറ്റില- 122, എറണാകുളം സിറ്റി- 120, തിരുവനന്തപുരം എ.പി- 116, കരിപ്പൂര്‍- 112, നീലീശ്വരം (എറണാക്കുളം)- 111, മാവേലിക്കര- 111, ആലുവ- 110, കോഴിക്കോട്- 108, തിരുവനന്തപുരം സിറ്റി -107, കോട്ടയം- 105, പൂഞ്ഞാര്‍- 102, ഇരിക്കൂര്‍- 101, പൊരിങ്ങല്‍ക്കുത്ത്- 101, ഏനാമാക്കല്‍- 99, കായംകുളം- 98, ആലപ്പുഴ- 97.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."