പ്രളയം: പാല്‍ ഉല്‍പാദനത്തില്‍ രണ്ടുലക്ഷം ലിറ്ററിന്റെ കുറവ്
കൊല്ലം: പ്രളയംമൂലം സംസ്ഥാനത്ത് മില്‍മയ്ക്ക് പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ പാലിന്റെ ഉല്‍പാദനക്കുറവ്. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പാലിന്റെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ മറ്റുസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് മില്‍മ.
ആഭ്യന്തര പാലുല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന മില്‍മയ്ക്ക് കടുത്ത തിരിച്ചടിയാണ് പ്രളയം സമ്മാനിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ രണ്ടര ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം കര്‍ണാടകയില്‍നിന്ന് എത്തിക്കുകയാണ്. ഉല്‍പ്പാദനത്തിനൊപ്പം വില്‍പനയിലും കുറവുണ്ടായി. മില്‍മയുടെ കണക്ക് പ്രകാരം എണ്ണായിരത്തിലധികം പശുക്കളാണ് ചത്തത്.അതിനേക്കാള്‍ ഏറെ പശുക്കള്‍ക്ക് പരുക്കേറ്റ് പാലുല്‍പ്പാദനം കുറയുകയും ചെയ്തു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാലികളെ എത്തിക്കാനുള്ള ശ്രമവും മില്‍മ നടത്തുന്നു. നിലവിലെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ മുന്നോട്ട് പോകാനാകുമെന്നാണ് മില്‍മയുടെ കണക്കുകൂട്ടലെന്ന് തിരുവനന്തപുരം മേഖലാ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു. കന്നുകാലികള്‍ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികളെ നല്‍കുന്നതിന് സര്‍ക്കാരുമായി ആലോചിച്ച് നടപടികള്‍ കൈക്കൊള്ളും. പ്രളയത്തില്‍ പരുക്കേറ്റ കന്നുകാലികളുടെ ചികിത്സയും മില്‍മ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."