അന്തര്‍ ജില്ലാ ക്ലബ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: കോതമംഗലം മാര്‍ അതനേഷ്യസ് കുതിക്കുന്നു
തിരുവനന്തപുരം: പ്രളയം തീര്‍ത്ത പ്രതിബന്ധങ്ങളെ മറികടന്ന് കേരളത്തിന്റെ കായിക പ്രതിഭകള്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മാറ്റുതെളിയിച്ചു തുടങ്ങി.
പതിനഞ്ചാമത് എം.കെ ജോസഫ് മെമ്മോറിയര്‍ അന്തര്‍ ജില്ലാ ക്ലബ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ 40 ഫൈനലുകള്‍ പൂര്‍ത്തിയായ ആദ്യദിനത്തില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് പോരാട്ടത്തില്‍ എറണാകുളം കോതമംഗലം മാര്‍ അതനേഷ്യസ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ കുതിപ്പ്. 100 പോയിന്റുമായാണ് മാര്‍ അതനേഷ്യസ് മുന്നില്‍ എത്തിയത്. നിലവിലെ കിരീട ജേതാക്കളായ തിരുവനന്തപുരം സായി ആണ് 76.5 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.
കോട്ടയം പാല അല്‍ഫോണ്‍സ അത്‌ലറ്റിക് അക്കാദമി 70 പോയിന്റുമായി മൂന്നാം സ്ഥാനത്തും കോഴിക്കോട് പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി 45 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്. ആദ്യ ദിനത്തില്‍ ട്രാക്കിലും ഫീല്‍ഡിലുമായി 11 പുതിയ റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്. എറണാകുളം മാര്‍ അതനേഷ്യസ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ കെസിയ മറിയം ബെന്നി ഇരട്ട റെക്കോര്‍ഡുമായി ഇരട്ട സ്വര്‍ണം നേടി.
റെക്കോര്‍ഡുകളുടെ തിളക്കം
യൂത്ത് ഗേള്‍സ് അണ്ടര്‍ 18 വിഭാഗത്തില്‍ നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയിലെ ആന്‍സി സോജന്‍ (ലോങ് ജംപ് - 5.98 മീറ്റര്‍), എറണാകുളം നവദര്‍ശന സ്‌പോര്‍ട്‌സ് അക്കാദമിയിലെ ഗായത്രി ശിവകുമാര്‍ (ഹൈജംപ്- 1.68 മീറ്റര്‍), എറണാകുളം മാര്‍ അതനേഷ്യസ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ കെസിയ മറിയം ബെന്നി (ഹാമര്‍ ത്രോ -46.62 മീറ്റര്‍, ഷോട്ട്പുട്ട് -12.22 മീറ്റര്‍), വനിത വിഭാഗത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ആതിര മുരളീധരന്‍ (ഹാമര്‍ ത്രോ-46.51 മീറ്റര്‍), യൂത്ത് അണ്ടര്‍ 18 വിഭാഗത്തില്‍ കോതമംഗലം മാര്‍ അതനേഷ്യസ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ കെ.എം ശ്രീകാന്ത് (ലോങ് ജംപ് - 7.11 മീറ്റര്‍), കാസര്‍കോട് കോസ്‌മോ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിലെ കെ.സി സിദ്ധാര്‍ഥ് (ഡിസ്‌കസ് ത്രോ - 46.29), ജൂനിയര്‍ ആണ്‍കുട്ടികളുടെ (അണ്ടര്‍ 18) വിഭാഗത്തില്‍ തിരുവനന്തപുരം സായിയിലെ നിര്‍മല്‍ സാബു (ലോങ് ജംപ് - 7.45 മീറ്റര്‍), പുരുഷന്‍മാരുടെ 100 മീറ്ററില്‍ ഇന്ത്യന്‍ നേവി കൊച്ചിയിലെ എസ് വിദ്യാസാഗര്‍ (10.42 സെക്കന്റ്), 500 മീറ്ററില്‍ കോതമംഗലം മാര്‍ അതനേഷ്യസ്് സ്‌പോര്‍ട്‌സ് അക്കാദമിയിലെ എസ്.എ അഭിജിത് എന്നിവരാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 4-400 മീറ്റര്‍ റിലേയില്‍ കോതമംഗലം മാര്‍ അതനേഷ്യസ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ താരങ്ങള്‍ 42.51 സെക്കന്റില്‍ പുതിയ മീറ്റ് റെക്കോര്‍ഡ് കുറിച്ചു.
അതിവേഗക്കാര്‍
പെണ്‍: അണ്ടര്‍ 16 വിഭാഗം കെ.കെ വിദ്യ (12.89 സെക്കന്റ്, പാലക്കാട് ടി.കെ.ആര്‍ എച്ച്.എസ്.എസ് ), പെണ്‍: അണ്ടര്‍ 14 - ശാരിക സുനില്‍ കുമാര്‍ (13.55 - കോഴിക്കോട് ഉഷാ സ്‌കൂള്‍), യൂത്ത് പെണ്‍: അണ്ടര്‍ 18 - അപര്‍ണ റോയ് (12.44, കോഴിക്കോട് പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി), ജൂനിയര്‍ വനിത അണ്ടര്‍ 20 - നിമ്മി ബിജു (12.28 - കോതമംഗലം മാര്‍ അതനേഷ്യസ് ), വനിതകള്‍ - രമ്യ രാജന്‍ (12.28 - പാലാ അല്‍ഫോണ്‍സ സ്‌പോര്‍ട്‌സ് അക്കാദമി), ആണ്‍: അണ്ടര്‍ 14 - വിനോദ് മാധവ് (12.14- എറണാകുളം നവദര്‍ശന്‍ അക്കാദമി), അണ്ടര്‍ 16 - ടി ശ്രീരാഗ് (11.59 - മലപ്പുറം ദയാറ സ്‌പോര്‍ട്‌സ് അക്കാദമി), യൂത്ത് ആണ്‍: അണ്ടര്‍ 18 - സി അഭിനവ് (10.95 - തിരുവനന്തപുരം സായ്), ജൂനിയര്‍ പുരുഷന്‍ : നിബിന്‍ ബൈജു (10.96 - തൃശൂര്‍ ക്രൈസ്റ്റ് കോളജ്), പുരുഷന്‍: വിദ്യാസാഗര്‍ (10.42 - കൊച്ചി ഇന്ത്യന്‍ നേവി ) എന്നിവരാണ് ചാംപ്യന്‍ഷിപ്പിലെ 100 മീറ്ററില്‍ സുവര്‍ണ നേട്ടവുമായി അതിവേഗക്കാരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."