റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിലും; ഇതുവരെയുള്ള പരീക്ഷണ വിശദാശംങ്ങള്‍ കൈമാറി
മോസ്‌കോ: റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും. വാക്‌സിന്റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങള്‍ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് നവംബറില്‍ പ്രസിദ്ധീകരിക്കും.
സഊദി അറേബ്യ, യു.എ.ഇ, ഫിലിപ്പീന്‍സ്, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തലവന്‍ വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മൂന്നാംഘട്ട പരീക്ഷണ ഫലം 2020 ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.
അതിനിടെ കൊവിഡിന് എതിരായ പ്രതിരോധ വാക്‌സിന്‍ വിതരണം തുടങ്ങിയെന്ന് റഷ്യ അറിയിച്ചു. ലോകത്ത് പൊതുജനങ്ങള്‍ക്കിടയില്‍ നല്‍കിത്തുടങ്ങിയ ആദ്യ വാക്‌സിനാണ് ഇത്. മോസ്‌കോയിലെ ഗമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇതോടെ, ലോകത്ത് പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയ ആദ്യ രാജ്യമായി റഷ്യ മാറി. സ്പുട്‌നിക് വി എന്ന വാക്‌സിന്റെ കൂടുതല്‍ ശേഖരം വിതരണത്തിന് തയാറായെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാസമാണ് ആദ്യ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ ലോകത്തെ അറിയിച്ചത്.തന്റെ മകള്‍ക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. പരിശോധനയില്‍ വാക്‌സിന്‍ കാര്യക്ഷമമാണെന്ന് തെളിഞ്ഞതായും കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുടിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."