HOME
DETAILS

10 ദിനത്തിനിടെ ഉറവിടം വ്യക്തമല്ലാത്ത 1,710 കേസുകള്‍: കൂടുതല്‍ ഭാഗങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന് വിദഗ്ധര്‍

  
backup
September 08 2020 | 16:09 PM

contact-covid-issue-kerala-news20202020

തിരുവനന്തപുരം: ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍ കൂടി വരുന്നതോടെ സംസ്ഥാനത്തിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന നിഗമനവുമായി വിദഗ്ധര്‍.

കഴിഞ്ഞ 10 ദിവസത്തിനിടെ ഉറവിടം വ്യക്തമല്ലാത്ത 1,710 കേസുകളാണ് ഉണ്ടായത്. രോഗവ്യാപനം ഇനിയും ഉയരുമെന്നു കണക്കാക്കിയിരിക്കെ മരണനിരക്ക് പിടിച്ചു നിര്‍ത്താനാകും ആരോഗ്യവകുപ്പ് ഊന്നല്‍ നല്‍കുക.
മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ കുത്തനെ കൂടുന്ന കേസുകളില്‍ അമിത ആശങ്ക വേണ്ടി വരില്ലെന്നാണ് വിദഗ്ധ സമിതിയുടെ അടക്കം നിഗമനം. കഴിഞ്ഞ പത്തു ദിവസത്തിനിടെ എല്ലാ ദിവസവും നൂറിന് മുകളിലാണ് ഉറവിടം ഇല്ലാത്ത കേസുകള്‍. ഓണ അവധികളില്‍ പരിശോധനകളും കേസുകളും കുറഞ്ഞിരുന്നപ്പോഴും ഉറവിടമില്ലാത്ത കേസുകള്‍ കുറഞ്ഞില്ല.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഇതാണ് സ്ഥിതി. രോഗം വരുന്നവരില്‍ 60 ശതമാനം പേര്‍ക്കും ലക്ഷണങ്ങളും ഇല്ല. സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപന തോത് എല്ലാ ദിവസവും 90 ശതമാനത്തിനും മുകളിലാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇടങ്ങളില്‍ സമൂഹവ്യാപനം നടന്നിരിക്കാമെന്ന നിഗമനം. നിയന്ത്രണങ്ങള്‍ പരമാവധി നീക്കിയ ഓണ ദിവസങ്ങളില്‍ വ്യാപനം കൂടുമെന്ന് സര്‍ക്കാര്‍ കണക്കാക്കിയിരുന്നതാണ്.
സംസ്ഥാനങ്ങള്‍ കടന്നുള്ള യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ അടക്കം പിന്‍വലിച്ചതും വ്യാപനം കൂട്ടും. സമൂഹ വ്യാപനം എന്ന സാങ്കേതികത കാര്യമാക്കാതെ വ്യാപന വേഗത കുറയ്ക്കാനായി നിലവിലെ ക്ലസ്റ്റര്‍, കണ്ടെയ്ന്‍മെന്റ് നിയന്ത്രണങ്ങള്‍ ശക്തമായി തുടരാണനാണ് സര്‍ക്കാര്‍ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  28 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago