ടാറിങ് പ്രവൃത്തി പാതിവഴിയില്‍; ദുരിതംപേറി യാത്രക്കാര്‍
കുറ്റിക്കോല്‍: ടാറിങ് പ്രവൃത്തി പാതിവഴിയില്‍ നിലച്ചത് വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയില്‍നിന്ന് പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിലേക്കുള്ള പാതയാണ് ടാറിങ് പൂര്‍ത്തിയാക്കാതെ പതിവഴിയില്‍ നിലച്ചത്. ടാറിങിനായി ജില്ലികള്‍ നിരത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ടാറിങ് ചെയ്യാതെ കിടക്കുകയാണ്.
റോഡില്‍ പാകിയ ജില്ലികള്‍ ഇളകിയിട്ട് വാഹനങ്ങള്‍ക്കോ കാല്‍നട യാത്രക്കാര്‍ക്കോ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഇവിടെ നിരത്തിയ കല്ലുകള്‍ വഴിയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും ബൈക്കുകള്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ അപകത്തില്‍പ്പെടുന്നതും പതിവാണ്. റോഡ് ടാര്‍ ചെയ്യാതെ അധികൃതര്‍ കാട്ടുന്ന അനാസ്ഥയില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
മഴക്കാലം തുടങ്ങുന്നതിന് മുന്‍പെങ്കിലും പാതയുടെ ബാക്കിയുള്ള ഭാഗം ടാര്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."