ജി.സി.ഡി.എ കടമുറികളുമായി ബന്ധപ്പെട്ട് വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സി.എന്‍ മോഹനന്‍
കൊച്ചി: ജി.സി.ഡി.എ കടമുറികളുമായി ബന്ധപ്പെട്ട് വന്‍ വാടക മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍. കൂടുതല്‍ വാടക ലഭിക്കുന്ന ഇടങ്ങളിലെ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മാഫിയയുടെ പ്രവര്‍ത്തനം. സ്റ്റേഡിയം പരിസരങ്ങളില്‍ ജി.സി.ഡി.എ അയ്യായ്യിരം രൂപയോളം വാടക നിശ്ചയിച്ച് നല്‍കിയ കടമുറികള്‍ മറിച്ചുനല്‍കി മാസം അറുപതിനായിരം രൂപ വരെയാണ് ഇത്തരക്കാര്‍ വാടക വാങ്ങുന്നത്. പല കടമുറികള്‍ക്കും വില്‍പന ലാഭത്തിനസരിച്ചുള്ള വാടകയല്ല ജി.സി.ഡി.എക്ക് ലഭിച്ചിച്ചിരുന്നതെന്നും ഇതേതുടര്‍ന്നാണ് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം കടമുറികളുടെ വാടക വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റതിനെ തുടര്‍ന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിയുന്നത് പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാര്‍ക്ക് ജി.സി.ഡി.എ തന്നെ ശമ്പളം നല്‍കുന്നതുകൂടി പരിഗണിച്ചാണ് കടമുറികളുടെ വാടക വര്‍ധിപ്പിച്ചത്. അതേസമയം വില്‍പന കുറഞ്ഞ സ്ഥലങ്ങളില്‍ വാടക വര്‍ധിപ്പിച്ചിട്ടില്ല.
വിവാദങ്ങളിലും അഴിമതിയിലും പെട്ട് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ ജി.സി.ഡി.എയ്ക്ക് കഴിഞ്ഞു. ജെ.എന്‍.ഐ സ്റ്റേഡിയവും പരിസരവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി നവീകരിച്ചു.
സ്റ്റേഡിയം ഉദ്ഘാടനത്തിനു ശേഷം നാളിതുവരെയായി സ്റ്റേഡിയം അറ്റകുറ്റപണികള്‍ നടത്താതിരുന്നത് മൂലം പ്രവര്‍ത്തനരഹിതമായികിടന്നിരുന്ന രണ്ട് ജനറേറ്ററുകള്‍, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ ഉള്‍പ്പെടെ നവീകരിച്ചു. കഴിഞ്ഞ ഭരണ സമതി രാജേന്ദ്രമൈതാനിയില്‍ നാല് കോടി രൂപ ദുര്‍ചിലവ് നടത്തി നിര്‍മിച്ച ലേസര്‍ ഷോ പുനരാരംഭിച്ച് ജനങ്ങള്‍ക്ക് സൗജന്യമായി കാണുന്നതിനുള്ള നടപടികള്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.
കടവന്ത്ര കെ.വിയ്ക്ക് അടുത്തുളള ലയണ്‍സ് ക്ലബ് നിയമവിരുദ്ധമായി കൈവശംവച്ചിരുന്ന 30സെന്റ് സ്ഥലം ഏറ്റെടുത്തു. കാക്കനാട് 40 സെന്റ് സ്ഥലം ജി.സി.ഡി.എ തിരിച്ചെടുത്തു. പായുവില്‍ സ്ഥലം കയേറിയിരുന്നത് ഒഴിപ്പിച്ചു. ആലുവ മതാട്ടക്കാട്ടുക്കരെ വര്‍ഷങ്ങളായി അനധികൃതമായി കൈയേറി ഉപയോഗിച്ചിരുന്ന സ്ഥലവും തിരിച്ച് പിടിച്ചു. വാടക കുശ്ശികയിനത്തില്‍ കിട്ടാനുണ്ടായിരുന്ന അഞ്ച് കോടിയില്‍ 2.60കോടി രൂപ പിരിച്ചെടുത്തതായും സി.എന്‍ മോഹഹന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."