നാഷന്‍സ് ലീഗ്: ഇറ്റലിക്കും പോളണ്ടിനും ജയം
റോം: യുവേഫാ നാഷന്‍സ് ലീഗില്‍ ഇറ്റലിക്കും പോളണ്ടിനും ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഹോളണ്ടിനെയാണ് ഇറ്റലി പരാജയപ്പെടുത്തിയത്. 46ാം മിനുട്ടില്‍ നിക്കോളാസ് ബരെല്ലയാണ് ഇറ്റലിക്ക് വേണ്ടി ഗോള്‍ നേടിയത്. 2-1 എന്ന സ്‌കോറിന് പോളണ്ട് ബോസ്‌നിയയെ പരാജയപ്പെടുത്തി.
45ാം മിനുട്ടില്‍ കാമിന്‍ ഗ്ലിക്ക്, 67ാം മിനുട്ടില്‍ കാമില്‍ ക്രോസ്‌കി എന്നിവരാണ് പോളണ്ടിന് വേണ്ടി ഗോള്‍ നേടിയത്. 24ാം മിനുട്ടില്‍ ഹാരിസ് ഹയര്‍ദോവിക്കാണ് ബോസ്‌നിയയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇസ്രയേല്‍ സ്ലോവാക്യ മത്സരം 1-1 ന് അവസാനിച്ചു. 2-1 ന് സ്‌കോട്ട്‌ലന്‍ഡ് ചെക്ക്‌റിപ്പപ്ലിക്കിനെ പരാജയപ്പെടുത്തി.
5-1 എന്ന സ്‌കോറിന് നോര്‍വെ നോര്‍തേണ്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി. 3-2ന് എന്ന സ്‌കോറിന് റൊമേനിയ ആസ്ട്രിയയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിന് ലിത്വാനിയ അല്‍ബേനിയയെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."