HOME
DETAILS
MAL
കണ്‍സ്യൂമര്‍ ഫെഡ് മദ്യ വില്‍പ്പനശാലയില്‍ ക്രമക്കേടെന്ന് പരാതി; വിജിലന്‍സ് റെയ്ഡ് നടത്തി
backup
April 30 2019 | 06:04 AM
വടക്കാഞ്ചേരി: കണ്‍സ്യൂമര്‍ ഫെഡിന്റെ ഓട്ടുപാറയിലുള്ള മദ്യ വില്‍പ്പന ശാലയില്‍ വന്‍ ക്രമക്കേടെന്ന് പരാതി. വില കൂടിയ മദ്യത്തിന് കുറഞ്ഞ വിലയുടെ ബില്ലടിച്ച് നല്‍കിയാണ് വന്‍ തട്ടിപ്പ് നടത്തുന്നതെന്നാണ് ആരോപണം.
ഉപഭോക്താക്കള്‍ മദ്യത്തോടൊപ്പം നല്കുന്ന ബില്ല് ശ്രദ്ധിയ്ക്കാത്തത് ഒരു വിഭാഗം ജീവനക്കാര്‍ക്ക് സഹായകമാവുകയാണ്.
ഇത്തരം തട്ടിപ്പിലൂടെ ഒരു പറ്റം ജീവനക്കാര്‍ വന്‍ തട്ടിപ്പ് നടത്തുകയാണെന്ന ആരോപണം ഏറെ നാളായി നില നില്‍ക്കുന്നുണ്ട്.
ഇന്നലെ രാത്രി 8.45 ഓടെയാണ് വിജിലന്‍സ് സി.ഐ സലീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മദ്യവില്‍പ്പന ശാലയില്‍ പരിശോധനക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."