കസ്തൂരി രംഗന്: അന്തിമവിജ്ഞാപനം ഉടന്‍ ഇറക്കണം: കെ.എം.മാണി
കോട്ടയം: കസ്തൂരിരംഗന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ അന്തിമ വിജ്ഞാപനം ഇറക്കാതെ കരട് വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം.മാണി ആവശ്യപ്പെട്ടു.
അന്തിമ വിജ്ഞാപനം ഉടന്‍ പ്രഖ്യാപിക്കുമെന്ന കേന്ദ്ര വാഗ്ദാനം ഇതുവരെ നിറവേറ്റാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കെ.എം.മാണി പറഞ്ഞു. മൂന്നാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഓഗസ്റ്റ് 26ന് അവസാനിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിന് ഉറപ്പു നല്‍കിയിരുന്നു.
വേണമെങ്കില്‍ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രമായി അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കെ.എം. മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."