ഒരിക്കലും മറക്കില്ല വടുതലയേ; നന്ദി പ്രകാശിപ്പിച്ച് കൂട്ടനാട്ടുകാര്‍
പൂച്ചാക്കല്‍: ഇടറുന്ന ശബ്ദത്തില്‍ അവര്‍ പറഞ്ഞു ഒരിക്കലും മറക്കില്ല വടുതലയേ. കുട്ടനാട്ടിലെ പ്രളയബാധിതര്‍ വടുതലയില്‍നിന്ന് നിറകണ്ണുകളോടെ യാത്രയായത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ 94 കുടുംബങ്ങളില്‍ 247 പേരാണ് 11 ദിവസമായി വടുതല ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലുണ്ടായിരുന്നത്. വടുതല കോട്ടൂര്‍ കാട്ടുപുറം മഹല്ലിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന ക്യാംപ് ഇന്നലെ രാവിലെ സമാപിച്ചു. ക്യാംപിലെ നല്ല ഓര്‍മകള്‍ക്കും ജമാഅത്തിന്റെ കരതലിനും നിറകണ്ണുകളും കൂപ്പുകൈകളുമായി നന്ദി അറിയിച്ചാണ് അവര്‍ മടങ്ങിയത്.
എല്ലാം നഷ്ടപ്പെട്ട ഇത്രയും കുടുംബങ്ങള്‍ക്ക് അഭയവും വസ്ത്രവും ഭക്ഷണവും മറ്റ് ചിലവുകളും നല്‍കി നന്മയുടേയും കാരുണ്യത്തിന്റെയും സന്ദേശം വിളിച്ചോതിയ വടുതലക്കാരെ എന്നും പ്രാര്‍ഥനയില്‍ ഓര്‍ക്കുമെന്നും അവര്‍ ഉറപ്പ് നല്‍കി. രാവിലെ 11ന് ക്യാംപ് പിരിഞ്ഞപ്പോള്‍ ഉച്ചയ്ക്കുള്ള ഭക്ഷണം പൊതിഞ്ഞു നല്‍കുവാനും അവര്‍ മറന്നില്ല.
അതിനൊപ്പം വീട്ടു സാധനങ്ങളും ശുദ്ധജലവും ഭക്ഷണവും വൃത്തിയാക്കല്‍ സമഗ്രികളും നല്‍കിയാണ് അവരെ വടുതലക്കാര്‍ യാത്രയാക്കിയത്. മഹല്ലിനൊപ്പം സര്‍ക്കാര്‍ വകുപ്പുകളും സ്‌കൂള്‍ അധികൃതരും സന്നദ്ധ സംഘടനകളും ക്യാംപില്‍ സജീവമായിരുന്നു. വടുതല കോട്ടൂര്‍ കാട്ടുപുറം ജമാഅത്ത് പ്രസിഡന്റ് മൂസല്‍ ഫൈസി, സെക്രട്ടറി നാസിമുദ്ദീന്‍ ഇവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."