പ്രളയം: പുനരധിവാസം ഊര്‍ജിതമാക്കുക: സമസ്ത കോഡിനേഷന്‍ കമ്മിറ്റി
കല്‍പ്പറ്റ: മഴക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന സമസ്ത കോഡിനേഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.
സര്‍ക്കാരിനോടൊപ്പവും സന്നദ്ധ സേവകരോടൊപ്പവും ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ആശ്വാസം നല്‍കാന്‍ മുഴുവന്‍ വിശ്വാസികളും തയ്യാറാവണമെന്നും ചരിത്രത്തിലെ വലിയ ദുരന്തത്തില്‍ അകപ്പെട്ട നാടിനെ രക്ഷപ്പെടുത്താന്‍ പ്രളയകാലത്ത് കാണിച്ചതിലേറെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ജില്ലാ ഘടകം നിര്‍മിക്കാനുദ്ധേശിക്കുന്ന 100 വീടുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കര്‍മ പദ്ധതിക്ക് രൂപം നല്‍കി.
ഈ സദുദ്യമം വിജയിപ്പിക്കാന്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരുടെയും സഹകരണം ഉണ്ടാവണമെന്നും യോഗം അഭ്യര്‍ഥിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍ ഉദ്ഘടനം ചെയ്തു. വി. മൂസക്കോയ മുസ്‌ലിയാര്‍, എം. ഹസ്സന്‍ മുസ്‌ലിയാര്‍, എസ്. മുഹമ്മദ് ദാരിമി, എം.എ മുഹമ്മദ് ജമാല്‍, കെ.കെ അഹമ്മദ് ഹാജി, ഇബ്രാഹീം ഫൈസി പേരാല്‍, ഇബ്രാഹീം മാസ്റ്റര്‍ കൂളിവയല്‍, സി. മൊയ്തീന്‍കുട്ടി, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, കെ. മുഹമ്മദ് കുട്ടി ഹസനി, അഷ്‌റഫ് ഫൈസി പനമരം, പി. സുബൈര്‍ ഹാജി, മൊയ്തീന്‍കുട്ടി യമാനി, കെ.എ നാസര്‍ മൗലവി, നൗഫല്‍ വാകേരി, മൊയ്തീന്‍ മേപ്പാടി, ചെമ്പന്‍ ഉസ്മാന്‍ ഹാജി, ചക്കര അബ്ദുല്ല ഹാജി, പി.ടി ആലിക്കുട്ടി, ഹാരിസ് ബനാന സംസാരിച്ചു. പി.സി ഇബ്രാഹീം ഹാജി സ്വാഗതവും കാഞ്ഞായി ഉസ്മാന്‍ നന്ദിയും പറഞ്ഞു. വീട് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം സംഭാവന ചെയ്യാന്‍ തയ്യാറുള്ളവരും, സംഭാവനകള്‍ നല്‍കാന്‍ താല്‍പര്യമുള്ളവരും സമസ്ത ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."