യു.പിയില്‍ വരുന്നത് വമ്പന്‍മാര്‍ മാറ്റുരയ്ക്കുന്ന അഞ്ചാംഘട്ടം
ന്യൂഡല്‍ഹി: മെയ് ആറിന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്നത് വമ്പന്‍മാരുടെ പോരാട്ടം.
യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ, തനുജ് പുനിയ തുടങ്ങിയവര്‍ ഈ ഘട്ടത്തിലാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ജനവിധി തേടുന്നത്. 14 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ നിന്ന് അഞ്ചാംഘട്ടത്തില്‍ മത്സരം നടക്കുന്നത്. 2009ലെ തെരഞ്ഞെടുപ്പില്‍ ഇതിലെ ഏഴു സീറ്റുകളും നേടിയത് കോണ്‍ഗ്രസാണ്.
എന്നാല്‍ 2014ലെ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയും അമേത്തിയും ഒഴിച്ചുള്ള 12 സീറ്റുകളും ബി.ജെ.പി നേടി. ഈ രണ്ടു സീറ്റുകള്‍ക്കൊപ്പം ദൗരാഹറ, ബാരബങ്കി, ഫൈസാബാദ്, സിതാപൂര്‍ സീറ്റുകള്‍ കൂടി പിടിക്കാമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്. സീതാപൂരില്‍ കൈസര്‍ ജഹാന്‍, ഫത്തേപൂരില്‍ രാകേഷ് സച്ചന്‍ എന്നിവരാണ് മത്സരിക്കുന്നത്.
കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണെങ്കിലും റായ്ബറേലിയും അമേത്തിയും ഒഴിച്ചുള്ള മണ്ഡലങ്ങളില്‍ എസ്.പി-ബി.എസ്.പി സഖ്യം വലിയൊരു വെല്ലുവിളിയാണ്. 14ല്‍ 10 സീറ്റുകളിലും 2014ല്‍ ഈ രണ്ടു പാര്‍ട്ടികള്‍ നേടിയ വോട്ടുകള്‍ ചേര്‍ത്തുവച്ചാല്‍ രണ്ടാംസ്ഥാനത്തെത്തും. ചിലയിടങ്ങളില്‍ അന്ന് ജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ടുകളേക്കാളും കൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."